Cricket

റൈ​സി​ങ് സ്റ്റാ​ര്‍സ് ഏ​ഷ്യ ക​പ്പി​ന് ​ദോഹ വേ​ദി​യാ​കും; ഇ​ന്ത്യ എ -​പാ​കി​സ്താ​ൻ എ ​പോ​രാ​ട്ടം ന​വം​ബ​ർ 22ന്



​ദോ​ഹ: ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ (എ.​സി.​സി) സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ന്‍സ് റൈ​സി​ങ് സ്റ്റാ​ര്‍സ് ഏ​ഷ്യ ക​പ്പി​ന് ന​വം​ബ​ർ 19 മു​ത​ൽ 29 വ​രെ ദോ​ഹ വേ​ദി​യാ​കും. ഖ​ത്ത​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ലെ മ​ത്സ​ര​ങ്ങ​ൾ വെ​സ്റ്റ് എ​ന്‍ഡ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം, ദോ​ഹ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ക. ഓ​രോ ഗ്രൂ​പ്പി​ൽ നി​ന്നും ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ടീ​മു​ക​ൾ സെ​മി ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.

ഏ​ഷ്യ​യി​ലെ പ്ര​മു​ഖ​രാ​യ എ​ട്ട് ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ കി​രീ​ട​ത്തി​നാ​യി പോ​രാ​ടു​ന്ന​ത്. ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ എ -​പാ​കി​സ്താ​ൻ എ ​പോ​രാ​ട്ടം ന​വം​ബ​ർ 22ന് ​ന​ട​ക്കും. ന​വം​ബ​ര്‍ 20-ന് ​വെ​സ്റ്റ് എ​ന്‍ഡ് പാ​ര്‍ക്ക് ഇ​ന്റ​ര്‍നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ൽ നേ​പ്പാ​ളി​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. 24ന് ​ദോ​ഹ യൂ​ണി​വേ​ഴ്‌​സി​റ്റി ഫോ​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി ഗ്രൗ​ണ്ടി​ല്‍ ഗ്രൂ​പ്പു​ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ യു.​എ.​ഇ​യെ​യും ഇ​ന്ത്യ നേ​രി​ടും. ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ മെ​ന്‍സ് റൈ​സി​ങ് സ്റ്റാ​ര്‍സ് ഏ​ഷ്യ ക​പ്പി​നു​ള്ള ഇ​ന്ത്യ എ ​ടീ​മി​നെ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​ല​ക് വ​ര്‍മ​യാ​ണ് നാ​യ​ക​ൻ. ര​ജ​ത് പ​ടി​ദാ​റാ​ണ് ഉ​പ​നാ​യ​ക​ന്‍. ശ്രീ​ല​ങ്ക എ, ​ബം​ഗ്ലാ​ദേ​ശ് എ, ​അ​ഫ്ഗാ​നി​സ്ഥാ​ൻ എ, ​ഹോ​ങ്കോ​ങ് എ​ന്നീ ടീ​മു​ക​ളാ​ണ് ഗ്രൂ​പ്പ് ബി​യി​ൽ മ​ത്സ​രി​ക്കു​ക. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് -സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന ‘ഏ​ഷ്യ ക​പ്പ് റൈ​സി​ങ് സ്റ്റാ​ർ​സ്’ ടൂ​ർ​ണ​മെ​ന്റി​ലാ​ണ് നേ​പ്പാ​ളും യു.​എ.​ഇ​യും യോ​ഗ്യ​ത നേ​ടി​യ​ത്. സെ​മി ഫൈ​ന​ൽ ന​വം​ബ​ർ 26, 27 തീ​യ​തി​ക​ളി​ലും, ക​ലാ​ശ​പ്പോ​രാ​ട്ടം ന​വം​ബ​ർ 29-ന് ​വെ​സ്റ്റ് ആ​ൻ​ഡ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലും ന​ട​ക്കും.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.