
മുംബൈ: വരാനിരിക്കുന്ന 2027 ഐ.പി.എൽ സീസണിന് മുന്നോടിയായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുമെന്ന വാർത്തകളിൽ ഔദ്യോഗിക വിശദീകരണവുമായി ഫ്രാഞ്ചൈസി. താരക്കൈമാറ്റവുമായി ബന്ധപ്പെട്ട് നിലവിൽ മറ്റ് ടീമുകളുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് മുംബൈ ഇന്ത്യൻസ് വക്താവ് വ്യക്തമാക്കി. ‘സ്പോർട്സ് സ്റ്റാറിനോടായിരുന്നു’ ഫ്രാഞ്ചൈസിയുടെ പ്രതികരണം.
കഴിഞ്ഞ സീസണുകളിലെ ടീമിന്റെ പ്രകടനത്തെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തലുകൾ നിലവിൽ പുരോഗമിക്കുകയാണെന്നും, ഇത് പൂർത്തിയായ ശേഷം മാത്രമേ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂവെന്നും മാനേജ്മെന്റ് അറിയിച്ചു.
“ടീമിന്ധിച്ച യാതൊരു ചർച്ചകളിലും ഞങ്ങൾ നിലവിൽ ഏർപ്പെട്ടിട്ടില്ല. വിലയിനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾ പരിശോധിച്ചുവരികയാണ്. പുറത്തുവരുന്ന വാർത്തകൾക്ക് വിപരീതമായി, താരങ്ങളെ കൈമാറ്റം ചെയ്യുന്നത് സംബരുത്തലുകൾ പൂർത്തിയായതിന് ശേഷം മാത്രമേ അത്തരം കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. പുതിയ ആശയങ്ങളും സാധ്യതകളുമാണ് ഇപ്പോൾ പരിശോധിക്കുന്നത്, ഇതിന് സമയം ആവശ്യമുണ്ട്,” മുംബൈ ഇന്ത്യൻസ് വക്താവ് വ്യക്തമാക്കി.
ഹാർദിക് പാണ്ഡ്യ മുംബൈ വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് (സി.എസ്.കെ) ചേക്കേറുമെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചെന്നൈക്ക് പുറമെ രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ഫ്രാഞ്ചൈസികളും ഇന്ത്യൻ ഓൾറൗണ്ടറെ ടീമിലെത്തിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നതായി സൂചനകളുണ്ട്. ഇതിനിടെ മുംബൈയുടെ ടാലന്റ് മാനേജ്മെന്റ് കമ്പനിയുമായുള്ള കരാർ പാണ്ഡ്യ അടുത്തിടെ അവസാനിപ്പിച്ചത് കൂടുമാറ്റ അഭ്യൂഹങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടി.
കഴിഞ്ഞ മൂന്ന് സീസണുകളിലായി മുംബൈ ഇന്ത്യൻസ് നേരിടുന്ന തുടർച്ചയായ തിരിച്ചടികളാണ് ടീമിൽ വലിയ അഴിച്ചുപണിക്ക് മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നത്. 2024-ലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം 2025-ൽ ടീം പ്ലേ ഓഫിലെത്തി മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ 2026-ൽ വീണ്ടും മോശം പ്രകടനം ആവർത്തിച്ചതോടെയാണ് ടീമിൽ സമഗ്രമായ മാറ്റങ്ങൾക്ക് ഫ്രാഞ്ചൈസി തയ്യാറെടുക്കുന്നത്.
നായകസ്ഥാനം, കോച്ചിങ് സ്റ്റാഫ്, മറ്റ് ക്രിക്കറ്റ് കാര്യനിർവഹണങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും മാറ്റങ്ങൾ വരുത്താനാണ് മുംബൈ ഒരുങ്ങുന്നത്. പാണ്ഡ്യ ടീം വിട്ടാലും ഇല്ലെങ്കിലും, കഴിഞ്ഞ മൂന്ന് സീസണുകളിൽ കളിച്ച അതേ ടീമുമായി 2027-ൽ മുംബൈ ഇന്ത്യൻസ് ഇറങ്ങാൻ സാധ്യതയില്ലെന്നാണ് കായിക നിരീക്ഷകരുടെ വിലയിരുത്തൽ. പാണ്ഡ്യയുടെ കൂടുമാറ്റം സംഭവിക്കുകയാണെങ്കിൽ, ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റങ്ങളിലൊന്നാകും അത്.
