ലാലിഗ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനെതിരെ രൂക്ഷവിമർശനവുമായി ടെബാസ്


ലാ ലീഗയ്ക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ജാവിയർ ടേബാസ്

റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലാ ലീഗ പ്രസിഡന്റ് ജാവിയർ ടേബാസ് രംഗത്ത്. റഫറിമാർ മറ്റ് ടീമുകൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നും, ലാ ലീഗ ‘റിലീവോ’ (Relevo) എന്ന മാധ്യമത്തെ ഉപയോഗിച്ച് റയൽ മാഡ്രിഡിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പെരസിന്റെ പ്രധാന ആരോപണം.

La Liga president Javier Tebas has clapped back at Real Madrid president Florentino Perez following his accusations about referees favouring other teams and the league’s usage of now-defunct media Relevo to tarnish Los Blancos.

“I told him on social media. Sometimes he says we gave the media outlet 25 million, other times 10 million… It’s a lie. They’ve even come to look at the accounts,” said Tebas.

“It’s sad that a man like Florentino, with his business prestige and what he’s done for Real Madrid, has to resort to lies and say these things. Everyone knows I’m a Real Madrid fan, although I’m currently in hibernation. I feel sorry for Real Madrid because they can’t keep spreading lies.”

സോഷ്യൽ മീഡിയയിലൂടെ താൻ മറുപടി നൽകിയ കാര്യം ടേബാസ് വ്യക്തമാക്കി. “ഞങ്ങൾ ആ മാധ്യമ സ്ഥാപനത്തിന് 25 ദശലക്ഷം നൽകി എന്ന് ചിലപ്പോൾ അദ്ദേഹം പറയുന്നു, മറ്റ് ചിലപ്പോൾ 10 ദശലക്ഷം എന്നും പറയുന്നു. ഇതൊരു നുണയാണ്. അവർ ഞങ്ങളുടെ അക്കൗണ്ടുകൾ പരിശോധിക്കാൻ വരെ വന്നതാണ്,” ടേബാസ് പറഞ്ഞു.

ബിസിനസ് രംഗത്ത് വലിയ പ്രശസ്തിയുള്ള, റയൽ മാഡ്രിഡിനായി ഒട്ടേറെ കാര്യങ്ങൾ ചെയ്ത ഫ്ലോറന്റീനോ പെരസ് ഇത്തരം നുണകളെ ആശ്രയിക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒരു റയൽ മാഡ്രിഡ് ആരാധകനാണെന്ന കാര്യം എല്ലാവർക്കും അറിയാമെന്നും, എന്നാൽ ഇപ്പോൾ താൻ ആ നിലപാടിൽ നിന്നും മാറി നിൽക്കുകയാണെന്നും ടേബാസ് വ്യക്തമാക്കി. ഇത്തരം കള്ളപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് താൻ റയൽ മാഡ്രിഡിനോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

© Madhyamam