നിക്കോ വില്യംസ് ക്ലബ് സീസണിൽ നിന്ന് പുറത്ത്; ലോകകപ്പിന് തിരിച്ചെത്തുമെന്ന് പ്രതീക്ഷ


നികോ വില്യംസിന് പരിക്ക്; അത്‌ലറ്റിക് ബിൽബാവോയ്ക്ക് തിരിച്ചടി

അത്‌ലറ്റിക് ബിൽബാവോയുടെ മുന്നേറ്റനിര താരം നികോ വില്യംസിന് പരിക്ക്. ഹാംസ്ട്രിങ് ഇഞ്ചുറിയെത്തുടർന്ന് ഈ സീസണിലെ ബാക്കി മത്സരങ്ങൾ താരത്തിന് നഷ്ടമാകും.

വലൻസിയക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ ഇടതു കാലിന്റെ ഹാംസ്ട്രിംഗിൽ പേശീവലിവ് അനുഭവപ്പെട്ടതെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. പരിക്ക് ഭേദമാകാൻ ഏകദേശം മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ.

യൂറോപ്യൻ യോഗ്യതയ്ക്കായി അത്‌ലറ്റിക് ബിൽബാവോ പോരാടുന്ന നിർണായക ലീഗ് മത്സരങ്ങൾ നികോയ്ക്ക് നഷ്ടമാകും. എന്നാൽ ലോകകപ്പിന് മുൻപ് താരം പൂർണ്ണ ആരോഗ്യവാനാകുമെന്ന പ്രതീക്ഷയിലാണ് സ്പാനിഷ് ടീം. ജൂൺ 15-ന് കേപ്പ് വെർദെയ്ക്കെതിരെയാണ് സ്പെയിനിന്റെ ആദ്യ മത്സരം.

അത്‌ലറ്റിക് ബിൽബാവോയ്ക്ക് മറ്റൊരു തിരിച്ചടിയായി ഒഹാൻ സാൻസെറ്റും പരിക്കിന്റെ പിടിയിലാണ്. അദ്ദേഹത്തിനും ഹാംസ്ട്രിങ് പരിക്കേറ്റതിനാൽ സീസണിലെ ബാക്കി മത്സരങ്ങളിൽ കളിക്കാനാവില്ല.

© Madhyamam