ന്യൂകാസിലിനെതിരെ ഗോൾ; പ്രീമിയർ ലീഗിൽ റെക്കോർഡ് നേട്ടവുമായി ആഴ്സണൽ


ന്യൂകാസിൽ യുണൈറ്റഡിനെതിരായ മത്സരത്തിൽ ലീഡ് നേടിയതോടെ പ്രീമിയർ ലീഗിൽ ഒരു സീസണിൽ കോർണറുകളിൽ നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ടീമെന്ന പുതിയ റെക്കോർഡ് ആഴ്‌സണൽ സ്വന്തമാക്കി.

ഈ സീസണിൽ മാത്രം കോർണറുകളിൽ നിന്ന് 17 ഗോളുകളാണ് ഗണ്ണേഴ്സ് അടിച്ചുകൂട്ടിയത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതിൽ 10 ഗോളുകളും മത്സരത്തിൽ ടീമിന് ആദ്യ ലീഡ് (1–0) നേടിക്കൊടുക്കുന്നവയായിരുന്നു എന്നത് മറ്റൊരു ശ്രദ്ധേയമായ നേട്ടമാണ്.

മത്സരത്തിന്റെ പത്താം മിനിറ്റിനുള്ളിൽ തന്നെ ആഴ്‌സണൽ ഈ മുൻതൂക്കം സ്വന്തമാക്കി. പെനാൽറ്റി ബോക്‌സിന് അരികിൽ നിന്ന് ലഭിച്ച പന്ത് സ്വീകരിച്ച എബെറെച്ചി ഈസ്, പവർഫുൾ ഷോട്ടിലൂടെ പന്ത് ഗോൾ പോസ്റ്റിന്റെ ടോപ്പ്-ലെഫ്റ്റ് കോർണറിലേക്ക് അടിച്ചു കയറ്റി. ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെയായിരുന്നു ഈ ഗോൾ പിറന്നത്.

Arsenal have set a new individual-season Premier League record for goals scored from corners after taking the lead against Newcastle United.

The Gunners have now scored 17 goals from corners this season the most ever recorded in a single Premier League campaign. They have also set a second benchmark, with 10 of those goals opening the scoring (1–0).

The breakthrough came early, as Eberechi Eze collected a pass on the edge of the area before unleashing a powerful strike into the top-left corner, leaving the goalkeeper with no chance and giving Arsenal a 1–0 lead inside 10 minutes.

🚀 Our push notifications are now the FASTEST! Download our next-gen Football Xtra app and be among the first to receive notifications about scored goals, cancelled goals, red cards & more ⚽

© Madhyamam