ബാറ്റിങ് തുടങ്ങി ഇന്ത്യ, ആദ്യ ഓവറിൽ സിക്സടിച്ച് സഞ്ജു; മാറ്റങ്ങളില്ലാതെ ടീം



അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ബാറ്റിങ് തുടങ്ങി ഇന്ത്യ. ടോസ് നേടിയ ന്യൂസീലൻഡ് നായകൻ മിച്ചൽ സാന്റ്നർ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു.

ഇന്ത്യൻ ടീമിൽ മാറ്റമില്ല. ഒരു മാറ്റവുമായാണ് കീവീസ് കളത്തിലിറങ്ങിയത്. കോൾ മകോൻകീയ്ക്കു പകരം ജേക്കബ് ഡഫി ടീമിലെത്തി. മാറ്റ് ഹെൻട്രി എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ നാലു പന്തുകളിൽ സഞ്ജു സാംസണ് റണ്ണൊന്നും നേടാനായില്ലെങ്കിലും അഞ്ചാം പന്ത് താരം ഗാലറിയിലെത്തിച്ചു. ആ ഓവറിൽ ആകെ ഏഴു റൺസാണ് നേടിയത്. കിരീടം നിലിർത്തുന്നതിനൊപ്പം മൂന്നാം ട്വന്‍റി20 ലോകകപ്പ് കിരീടം കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

നിലവിൽ 2 കിരീടങ്ങളുമായി വിൻഡീസിനും ഇംഗ്ലണ്ടിനുമൊപ്പമാണ് ഇന്ത്യ. ഇന്നുവരെ ഒരു ചാമ്പ്യൻ ടീമിനും ട്വന്റി20 ലോകകപ്പ് നിലനിർത്താനായിട്ടില്ല.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.



© Madhyamam