സി​ന​ദി​ൻ സിദാൻ ഫ്രാൻസ് കോച്ചാകും

പാ​രി​സ്: ഫ്ര​ഞ്ച് ഇ​തി​ഹാ​സം സി​ന​ദി​ൻ സി​ദാ​ൻ ​പ​രി​ശീ​ല​ക​ക്കു​പ്പാ​യ​ത്തി​ലേ​ക്ക് വീ​ണ്ടു​മെ​ത്തു​ന്നു. അ​മേ​രി​ക്ക, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് ശേ​ഷം ദി​ദി​യ​ർ ദെ​ഷാം​പ്സ് സ്ഥാ​ന​മൊ​ഴി​യു​ന്ന മു​റ​ക്ക് സി​ദാ​ൻ ഫ്ര​ഞ്ച് ദേ​​ശീ​യ ടീ​മി​ന്റെ പ​രി​ശീ​ല​ന ചു​മ​ത​ല​യേ​ൽ​ക്കും.

1998ലെ ​ബാ​ല​ൻ ദി ​ഓ​ർ പു​ര​സ്കാ​ര ജേ​താ​വു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച് ഫ്ര​ഞ്ച് ​ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ഫ്ര​ഞ്ച് ടീ​മി​നെ 1998ൽ ​​ലോ​ക​ക​പ്പ് കി​രീ​ട​നേ​ട്ട​ത്തി​ലെ​ത്തി​ക്കു​ക​യും 2006ൽ ​റ​ണ്ണ​റ​പ്പാ​ക്കു​ക​യും ചെ​യ്ത സി​ദാ​ൻ അ​തേ വ​ർ​ഷം വി​ര​മി​ച്ചു. നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞ് പ​രി​ശീ​ല​ക വേ​ഷ​ത്തി​ലെ​ത്തി ആ​ദ്യ​മാ​യി റ​യ​ൽ മ​ഡ്രി​ഡ് പ​രി​ശീ​ല​ക​ൻ ഹോ​സെ മൊ​റീ​ഞ്ഞോ​യു​ടെ ഉ​പ​ദേ​ശ​ക​നാ​യി. ആ​റു വ​ർ​ഷം ക​ഴി​ഞ്ഞ് റാ​ഫേ​ൽ ബെ​നി​റ്റ​സി​ന്റെ പി​ൻ​ഗാ​മി​യാ​യി ടീ​മി​ന്റെ മു​ഖ്യ പ​രി​ശീ​ല​ക ചു​മ​ത​ല​യേ​റ്റു.



© Madhyamam