ശ്രീലങ്കക്കും ഷോക്ക് നൽകി സിംബാബ്‌വെ; കൊളംബോയിലും അട്ടിമറി വിജയം



കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ സിംബാബ്‌വെക്ക് വീണ്ടും അട്ടിമറി വിജയം. നേരത്തെ മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ അട്ടിമറിച്ച സിംബാബ്‌വെക്ക് മുന്നിൽ ഇത്തവണ വീണത് ആതിഥേയരായ ശ്രീലങ്കയാണ്. കൊളംബോയിലെ സ്വന്തം കാണികൾക്കു മുന്നിൽ ലങ്കയുയർത്തിയ 179 റൺസിന്‍റെ വിജയലക്ഷ്യം മൂന്ന് പന്തുകൾ ശേഷിക്കേ സിംബാബ്‌വെ മറികടന്നു. ആറ് വിക്കറ്റിനാണ് സന്ദർശകരുടെ ജയം.

അർധ സെഞ്ച്വറി നേടിയ ബ്രയാൻ ബെന്നറ്റ് (63), ക്യാപ്റ്റൻ സിക്കന്ദർ റാസ (45) എന്നിവരാണ് സിംബാബ്‌വെയുടെ ബാറ്റിങ്ങിന് കരുത്തുപകർന്നത്. ഈ ലോകകപ്പിലെ കറുത്ത കുതിരകളെന്ന് നേരത്തെ തന്നെ വിശേഷണം നേടിയ ആഫ്രിക്കൻ ടീം ഇതോടെ ബി ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇരു ടീമുകളും നേരത്തെ തന്നെ സൂപ്പർ എട്ടിൽ സ്ഥാനമുറപ്പിച്ചിരുന്നു. സ്കോർ: ശ്രീലങ്ക -20 ഓവറിൽ ഏഴിന് 178, സിംബാബ്‌വെ -19.3 ഓവറിൽ നാലിന് 182.

Updating…



© Madhyamam