കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; ആദ്യ കളി ശനിയാഴ്ച ബഗാനെതിരെ

കൊ​ച്ചി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ​ശനിയാഴ്ച കിക്കോഫ് കുറിക്കാനിരിക്കെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി ടീം ​പ്ര​ഖ്യാ​പി​ച്ചു. പ​രി​ച​യ​സ​മ്പ​ന്ന​രും വ​ള​ർ​ന്നു​വ​രു​ന്ന ഇ​ന്ത്യ​ൻ പ്ര​തി​ഭ​ക​ളും പു​തി​യ വി​ദേ​ശ താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ്ക്വാ​ഡ്. ഹെ​ഡ് കോ​ച്ച് ഡേ​വി​ഡ് ക​റ്റാ​ല​യു​ടെ കീ​ഴി​ലാ​ണ്​ സം​ഘ​ത്തെ ക്ല​ബ്ബ് അ​ണി​നി​ര​ത്തു​ന്ന​ത്.

ആദ്യ മത്സരത്തിൽ ശനിയാഴ്ച മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ കളിക്കാനിറങ്ങും. വൈകു​ന്നേരം അഞ്ച് മണിക്കാണ് മത്സരത്തിന് കിക്കോഫ്.

സ​ചി​ൻ സു​രേ​ഷും അ​ർ​ഷ് ശൈ​ഖു​മാ​വും ഗോ​ൾ വ​ല കാ​ക്കു​ക. പ്ര​തി​രോ​ധ​നി​ര​യി​ൽ വി​ദേ​ശ താ​രം ഉ​മ​ർ ബാ​ഹി​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തും ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 23 ക്യാ​പ്റ്റ​ൻ ബി​കാ​ഷ് യും​ന​മി​ന്‍റെ നേ​തൃ​പാ​ട​വ​വും ടീ​മി​ന് ക​രു​ത്താ​വും. മ​ധ്യ​നി​ര​യി​ൽ ക​ളി നി​യ​ന്ത്രി​ക്കാ​നും ടീ​മി​നെ ഒ​ത്തി​ണ​ക്ക​ത്തോ​ടെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും മ​ർ​ലോ​ൺ റൂ​സ്, വി​ബി​ൻ മോ​ഹ​ന​ൻ എ​ന്നി​വ​രു​ണ്ടാ​വും. മു​ന്നേ​റ്റ​നി​ര​യി​ൽ വി​ക്ട​ർ ബെ​ർ​തോ​മ്യു​വും കെ​വി​ൻ യോ​ക്കും എ​ത്തു​ന്ന​തോ​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ത​ന്ത്ര​ങ്ങ​ൾ മാ​റ്റാ​ൻ പ​രി​ശീ​ല​ക​ർ​ക്ക് കൂ​ടു​ത​ൽ സാ​ധ്യ​ത​ക​ൾ ഒ​രു​ങ്ങും.

സ്ക്വാ​ഡ്- ഗോ​ൾ​കീ​പ്പ​ർ​മാ​ർ: സ​ചി​ൻ സു​രേ​ഷ്, അ​ർ​ഷ് ശൈ​ഖ്, അ​ൽ​സാ​ബി​ത്ത് സു​ലൈ​മാ​ൻ. പ്ര​തി​രോ​ധം: ന​വോ​ച സി​ങ്, ഐ​ബ​ൻ​ബ ഡോ​ഹ്‍ലി​ങ്, ഹോ​ർ​മി​പാം റു​യി​വ, സ​ന്ദീ​പ് സി​ങ്, മു​ഹ​മ്മ​ദ് സ​ഹീ​ഫ്, ബി​കാ​ഷ് യും​നം, സു​മി​ത് ശ​ർ​മ, ജ​ഗ​ന്നാ​ഥ് ജ​യ​ൻ, ഉ​മ​ർ ബാ​ഹ്. മ​ധ്യ​നി​ര: വി​ബി​ൻ മോ​ഹ​ന​ൻ, ഡാ​നി​ഷ് ഫാ​റൂ​ഖ്, നി​ഹാ​ൽ സു​ധീ​ഷ്, റൗ​ളി​ൻ ബോ​ർ​ജ​സ്, ഫ്രെ​ഡി ലാ​ല​ൻ​മാ​വ്മ, എ​ബി​നാ​സ് യേ​ശു​ദാ​സ​ൻ, സ​ലാ​ഹു​ദ്ദീ​ൻ അ​ദ്നാ​ൻ, ലൂ​യി​സ് മ​ത്യാ​സ് ഹെ​ർ​ണാ​ണ്ട​സ്, മ​ർ​ലോ​ൺ റൂ​സ് ട്രൂ​ജി​ലോ. മു​ന്നേ​റ്റ​നി​ര: കൊ​റൗ സി​ങ്, ലാ​ൽ​ത​ൻ​മാ​വി​യ റെ​ന്ത്‌​ലി, മു​ഹ​മ്മ​ദ് അ​ജ്സ​ൽ, എം.​എ​സ്. ശ്രീ​കു​ട്ട​ൻ, വി​ക്ട​ർ ബെ​ർ​തോ​മ്യു, കെ​വി​ൻ യോ​ക്ക് .



© Madhyamam