പ്രീ​മി​യ​ർ ലീ​ഗ്: പാമർ ഹാട്രിക്കിൽ ചെൽസി; കി​രീ​ട​ക്കു​തി​പ്പ് തു​ട​ർ​ന്ന് ആ​ഴ്സ​ന​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ കി​രീ​ട പ്ര​തീ​ക്ഷ ഊ​ട്ടി​യു​റ​പ്പി​ച്ച് ആ​ഴ്സ​ന​ലി​ന് ജ​യം. സ​ണ്ട​ർ​ല​ൻ​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​നാ​ണ് ഗ​ണ്ണേ​ഴ്സ് തോ​ൽ​പി​ച്ച​ത്. മാ​ർ​ട്ടി​ൻ സു​ബി​മെ​ൻ​ഡി (42), വി​ക്ട​ർ ഗ്യോ​കെ​റെ​സ് (66, 90+3) എ​ന്നി​വ​ർ സ്കോ​ർ ചെ‍യ്തു.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​ന് വോ​ൾ​വ്സി​നെ ത​ക​ർ​ത്തു. നീ​ല​പ്പ​ട​ക്കാ​യി കോ​ൾ പാ​മ​ർ ഹാ​ട്രി​ക് നേ​ടി. 13, 35 മി​നി​റ്റു​ക​ളി​ലെ പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച പാ​മ​ർ 38ാം മി​നി​റ്റി​ലും ഗോ​ൾ സ്വ​ന്ത​മാ​ക്കി.

ആ​സ്റ്റ​ൻ വി​ല്ല​യെ 1-1ന് ​ബേ​ൺ​മൗ​ത്ത് ത​ള​ച്ച​പ്പോ​ൾ ബേ​ൺ​ലി​യെ 2-0ത്തി​ന് വെ​സ്റ്റ്ഹാ​മും ഫു​ൾ​ഹാ​മി​നെ 2-1നും ​എ​വ​ർ​ട്ട​നും ന്യൂ​കാ​സി​ലി​നെ 3-2ന് ​ബ്രെ​ന്റ്ഫോ​ഡും വീ​ഴ്ത്തി. 25 മ​ത്സ​ര​ങ്ങ​ളി​ൽ 56 പോ​യ​ന്റു​മാ​യി ലീ​ഡ് കൂ​ട്ടി ആ​ഴ്സ​ന​ൽ. വി​ല്ല (37) മൂ​ന്നും ചെ​ൽ​സി (43) അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.



© Madhyamam