ബ്ലാസ്റ്റേഴ്സ് വിദേശതാരങ്ങളായ ഒബിയേറ്റയും ലാഗറ്ററും ക്ലബ് വിട്ടു


കൊ​ച്ചി: പു​തി​യ ഐ.​എ​സ്.​എ​ൽ സീ​സ​ണി​ൽ മ​ത്സ​രി​ക്കാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന മൂ​ന്ന് വി​ദേ​ശ താ​ര​ങ്ങ​ളി​ൽ ര​ണ്ടു​പേ​രും ടീം ​വി​ട്ടു. ഈ ​സീ​സ​ണി​ൽ വ​ന്ന സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ കോ​ൾ​ദോ ഒ​ബി​യേ​റ്റ​ക​ഴി​ഞ്ഞ സീ​സ​ണി​ലെ​ത്തി​യ മി​ഡ്ഫീ​ൽ​ഡ​ർ ദു​ഷാ​ൻ ലാ​ഗ​റ്റ​ർ എ​ന്നി​വ​രാ​ണ് ടീ​മി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങി​യ​ത്.

സെ​ന്‍റ​ർ ബാ​ക്കാ​യ യു​വാ​ൻ റോ​ഡ്രി​ഗ​സ് മാ​ത്ര​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഒ​ബി​യേ​റ്റ​യും ലാ​ഗ​റ്റ​റു​മാ​യു​ള്ള ക​രാ​ർ പ​ര​സ്പ​ര​ധാ​ര​ണ​യോ​ടെ അ​വ​സാ​നി​പ്പി​ച്ച​താ​യി ക്ല​ബ് അ​റി​യി​ച്ചു.

കോ​ൽ​ഡോ ഒ​ബി​യേ​റ്റ ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള ക്ല​ബി​ലേ​ക്ക് ചേ​ക്കേ​റും. ദു​ഷാ​ൻ ലാ​ഗ​റ്റ​റു​മാ​യു​ള്ള ക​രാ​റും ക്ല​ബ് പ​ര​സ്പ​ര സ​മ്മ​ത​പ്ര​കാ​രം റ​ദ്ദാ​ക്കി.

അ​ടു​ത്തി​ടെ​യാ​ണ് ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ​യും പി​ന്നാ​ലെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ നോ​ഹ സ​ദോ​യി​യും ടീ​മി​ൽ​നി​ന്നി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഗോ​ള​ടി യ​ന്ത്ര​മാ​യി​രു​ന്ന ജീ​സ​സ് ജെ​മി​നി​സ്, പ്ര​തി​രോ​ധ ഭ​ട​ൻ മി​ലോ​സ് ഡ്രി​ൻ​സി​ച്ച്, ഈ ​സീ​സ​ണി​ൽ സൂ​പ്പ​ർ​ക​പ്പി​നാ​യി എ​ത്തി​ച്ച പോ​ർ​ചു​ഗ​ൽ താ​രം തി​യാ​ഗോ ആ​ൽ​വ​സ് എ​ന്നി​വ​ർ അ​ടു​ത്തി​ടെ ടീം ​വി​ട്ട മ​റ്റു വി​ദേ​ശ​താ​ര​ങ്ങ​ളാ​ണ്. ഫെ​ബ്രു​വ​രി 14ന് ​ഐ.​എ​സ്.​എ​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കെ എ​ന്തു​ചെ​യ്യു​മെ​ന്ന ചോ​ദ്യ​മാ​ണ് ആ​രാ​ധ​ക​രെ അ​ല​ട്ടു​ന്ന​ത്.

© Madhyamam