അടിക്ക് തിരിച്ചടി, ക്യാപ്റ്റൻ സൂര്യക്കും ഇഷാനും അർധ സെഞ്ച്വറി; റായ്പുരിൽ ഇന്ത്യക്ക് റെക്കോഡ് വിജയം



റായ്പുർ: ട്വന്‍റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ ജയം. കിവീസ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം 28 പന്തുകൾ ശേഷിക്കെ ഇന്ത്യ മറികടന്നു. അർധ സെഞ്ച്വറികളുമായി തിളങ്ങിയ ഇഷാൻ കിഷനും (76) ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് (82) ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ ഇന്ത്യക്കായി നിർണായക സെഞ്ച്വറി കൂട്ടുകെട്ടൊരുക്കി. ട്വന്‍റി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ റൺ ചേസാണിത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി. സ്കോർ: ന്യൂസിലൻഡ് – 20 ഓവറിൽ ആറിന് 208, ഇന്ത്യ – 15.2 ഓവറിൽ മൂന്നിന് 209.

മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയാണ് ഇന്ത്യയുടെ ഇന്നിങ്സ് ആരംഭിച്ചത്. സിക്സറടിച്ച് ഇന്ത്യൻ സ്കോർ ബോർഡ് തുറന്ന ഓപണർ സഞ്ജു സാംസൺ പിന്നീട് ഒറ്റ റൺ പോലും നേടാനാകാതെ പുറത്തായി. കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി ആദ്യ ഓവറിൽതന്നെ കിവീസ് ഫീൽഡർക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു കൂടാരം കയറിയത്. കഴിഞ്ഞ കളിയിലെ വിജയശില്പിയായ അഭിഷേക് ശർമ നേരിട്ട ആദ്യ പന്തിൽ പുറത്തായി. ജേക്കബ് ഡഫിയാണ് ഗോൾഡൻ ഡക്കാക്കി താരത്തെ മടക്കിയത്. ഇതോടെ സ്കോർ രണ്ടിന് ആറ് എന്ന നിലയിലാണ്. പിന്നീടൊന്നിച്ച ഇഷാൻ കിഷനും സൂര്യകുമാറും ഇന്ത്യയുടെ ചേസിങ് അനായാസമാക്കി.

Updating…



© Madhyamam