
പെർത്ത്: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് 205 റൺസ് വിജയലക്ഷ്യം. രണ്ടാം സെഷനിൽ ഒമ്പത് വിക്കറ്റുകൽ പിഴുത ഓസീസ് പേസർമാർ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്സ് 164ൽ അവസാനിപ്പിച്ചു. ആദ്യ ഇന്നിങ്സിൽ 40 റൺസിന്‍റെ ലീഡ് നേടിയിരുന്നു. 33 റൺസ് നേടിയ ഒലി പോപ്പാണ് സന്ദർശകരുടെ ടോപ് സ്കോറർ. മൂന്ന് വിക്കറ്റുകൾ കൂടി നേടിയ മിച്ചൽ സ്റ്റാർക് മത്സരത്തിലാകെ 10 വിക്കറ്റുകൾ തികച്ചു. രണ്ടാം ഇന്നിങ്സിൽ സ്കോട്ട് ബോളണ്ട് നാല് വിക്കറ്റുകൾ നേടി. സ്കോർ: ഇംഗ്ലണ്ട് -172 & 164, ആസ്ട്രേലിയ – 132.
Updating…
