ദോഹ: ഡെല്ലിന്റെ മനോഹരമായ ഇരട്ട ഗോളിന്റെ മികവിൽ മൊറോക്കോയെ (2-1) തകർത്ത് ബ്രസീൽ. തുടക്കം മുതൽ ആവേശകരമായ ടൂർണമെന്റിൽ അവസാന നിമിഷങ്ങൾ നാടകീയത നിറഞ്ഞതുമായി. ആദ്യ പകുതിയിൽ സമനിലയിൽ പരിഞ്ഞ ഇരുകൂട്ടരും ഇടവേളക്കുശേഷം രണ്ടാം ഗോളിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. കളി അവസാനിക്കാനിരിക്കെയാണ് ബ്രസീൽ താരം ഡെൽ വിജയ ഗോൾ കണ്ടെത്തിയത്. കളി അവസാനിക്കാനിരിക്കേ ബ്രസീൽ താരം ഡുഡു പടേറ്റുസി റെഡ് കാർഡ് ലഭിച്ച് പുറത്താകലിനും ഗാലറി സാക്ഷിയായി.
ഡെൽ 16ാം മിനിറ്റിൽ ആദ്യ ഗോൾ നേടി ബ്രസീലിന്റെ സ്കോറിങ് ആരംഭിച്ചു. ആദ്യ പാതിയിൽ നിരവധി തവണ വല മൊറോക്കോയുടെ വല കുലുക്കാൻ ബ്രസീൽ മുന്നേറ്റനിര ശ്രമം നടത്തിയെങ്കിലും എല്ലാം വിഫലമായി. അതേസമയം, ആദ്യ പകുതി പിരിയാനിരിക്കേ ബ്രസീൽ താരം എയ്ഞ്ചലോക്ക് ഫൗൾ ലഭിച്ചതോടെ മൊറോക്കോതാരം സിയാദ് ബാഹ ലഭിച്ച പെനാൽറ്റി ബ്രസീലിന്റെ വല കുലുക്കി സമനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് ഇടവേളക്കുശേഷം ഇരു കൂട്ടരും ആക്രമണം കനപ്പിച്ചെങ്കിലും വിജയഗോൾ കണ്ടെത്താൻ സാധിച്ചില്ല.
ഒടുവിൽ കളി അവസാനിക്കാനിരിക്കെ 90+5ാം മിനിറ്റിലാണ് ഡൊൽ തന്റെ രണ്ടാം ഗോൾ കണ്ടെത്തിയത്. സെമി ഫൈനലിൽ കരുത്തരായ പോർച്ചുഗൽ ആണ് ബ്രസീലിന്റെ എതിരാളികൾ.
ടൂർണമെന്റിലുടനീളം ആധിപത്യം പുലർത്തി സ്വിറ്റ്സർലാൻഡിനെതിരെ പോർച്ചുഗലിന് എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയം. യൂറോപ്യൻ നാട്ടങ്കമായി മാറിയ സ്വിസ് പോരിൽ പറങ്കിപ്പട ജയമുറപ്പാക്കുകയായിരുന്നു. ബെൽജിയത്തെയും മെക്സിക്കോയെയും തോൽപിച്ച് ക്വാർട്ടറിലെത്തിയ പോർച്ചുഗൽ കളിയുടെ തുടക്കത്തിൽ തന്നെ ആക്രമണം ശക്തമാക്കി സ്വിറ്റ്സർലാൻഡിനെ പ്രതിരോധത്തിലാക്കിയിരുന്നു.
രണ്ടാം മിനുറ്റിൽതന്നെ ജോസ് നെറ്റോയുടെ ഗോൾ നേടാനുള്ള ശ്രമം സ്വിറ്റ്സർലാൻഡിനെ ഞെട്ടിച്ചു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ അനിസിയോ കബ്രാളിന്റെ അസിസിറ്റിൽ മാത്യൂസ് മൈഡ് പോർച്ചുഗലിന് ആദ്യ ഗോൾ സമ്മാനിച്ചു.
തുടർന്ന് രണ്ടാം പകുതിയിൽ 53ാം മിനുറ്റിൽ ജോസ് നെറ്റോ രണ്ടാമത്തെ ഗോളും പോർച്ചുഗലിനുവേണ്ടി സ്വിറ്റ്സർ ലാൻഡിന്റെ വലകുലുക്കി. പോർച്ചുഗൽ ടൂർണമെന്റിലുടനീളം ആധിപത്യം പുലർത്തിയപ്പോൾ മികച്ച വിജയം സ്വന്തമാക്കുന്നതോടടൊപ്പം 1989ന് ശേഷം പോർച്ചുഗലിന് സെമിഫൈനലിൽ പ്രവേശനവും ഉറപ്പാക്കി.
സ്വിസ് പ്രതിരോധ നിരക്ക് നിരവിധി തവണ ഭീഷണിയുയർത്തി പോർച്ചുഗലിന്റെ ജോസ് നെറ്റോ ആണ് കളിയിലെ താരം.
