ലണ്ടൻ: അടുത്ത വർഷം നടക്കുന്ന ഫിഫ ഫുട്ബാൾ ലോകകപ്പ് കളിക്കാനുള്ള അവസാന അവസരമായ പ്ലേ ഓഫിന്‍റെ യൂറോപ്യൻ മേഖല നറുക്കെടുപ്പ് പൂർത്തിയായി. 16 ടീമുകൾ പങ്കെടുക്കുന്ന പ്ലേ ഓഫിൽ വമ്പൻ പോരാട്ടങ്ങളാണ് നടക്കുക. നാലു തവണ വിശ്വകിരീടം നേടിയ ഇറ്റലിക്ക് വടക്കൻ അയർലൻഡാണ് എതിരാളികൾ.
ഇറ്റലിയിലാണ് മത്സരം. വെയ്‍ൽസ് സ്വന്തം നാട്ടിൽ ബോസ്നിയ-ഹെർസഗോവിനയുമായി ഏറ്റുമുട്ടും. 16 ടീമുകൾ നാല് പാത്തുകളായി തിരിഞ്ഞ് സെമി ഫൈനലും ഫൈനലും കളിക്കും. ഇതിൽ ജേതാക്കളായെത്തുന്ന നാല് ടീമുകൾ ലോകകപ്പിന് ടിക്കറ്റെടുക്കും. റിപബ്ലിക് ഓഫ് അയർലൻഡ് ചെക്ക് റിപബ്ലിക്കുമായും ഡെന്മാർക്ക് വടക്കൻ മാസിഡോണിയയുമായും മത്സരിക്കും. അടുത്ത വർഷം മാർച്ചിലാണ് സെമി ഫൈനൽ. 31ന് ഫൈനലും നടക്കും.
വടക്കേ അമേരിക്കൻ രാജ്യങ്ങളായ യു.എസും മെക്സികോയും കാനഡയും സംയുക്തമായാണ് ഫുട്ബാൾ ലോകകപ്പിന് വേദിയാകുന്നത്. ചരിത്രത്തിലാദ്യമായി 48 രാജ്യങ്ങൾ കളിക്കുന്ന ലോകകപ്പിലേക്ക് ഇതുവരെ 42 ടീമുകൾ ടിക്കറ്റെടുത്തു. ആതിഥേയരെന്ന നിലയിൽ യു.എസും മെക്സികോയും കാനഡയും നേരിട്ടെത്തിയപ്പോൾ യോഗ്യത കടമ്പകൾ കടന്നാണ് മറ്റു 39 സംഘങ്ങളുടെ വരവ്. ബാക്കി ആറ് ടീമുകളെ പ്ലേ ഓഫിലൂടെ ലോകകപ്പിനെത്തും.
ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, നോർവേ, പോർചുഗൽ, ജർമനി, നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ബെൽജിയം ടീമുകളാണ് യൂറോപ്പിൽനിന്ന് നേരിട്ട് യോഗ്യത നേടിയത്. ഇന്റർകോണ്ടിനന്റൽ പ്ലേ ഓഫ് വഴി രണ്ടും ടീമുകളും ലോകകപ്പിനെത്തും.
യൂറോപ്യൻ പ്ലേ ഓഫ് മത്സരങ്ങൾ
പാത്ത് എ
Italy v Northern Ireland
Wales v Bosnia-Herzegovina*
പാത്ത് ബി
Ukraine v Sweden*
Poland v Albania
പാത്ത് സി
Turkey v Romania
Slovakia v Kosovo*
പാത്ത് ഡി
Denmark v North Macedonia
Czech Republic v Republic of Ireland*
