സൂ​പ്പ​ർ ക​പ്പ് സെ​മി തേ​ടി ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് മും​ബൈ സി​റ്റി​ക്കെ​തി​രെ

മ​ഡ്ഗാ​വ്: ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം രാ​ജ​സ്ഥാ​ൻ യു​നൈ​റ്റ​ഡി​നെ​യും സ്പോ​ർ​ട്ടി​ങ് ഡ​ൽ​ഹി​യെ​യും തോ​ൽ​പി​ച്ച് ഗ്രൂ​പ് ഡി​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് വ്യാ​ഴാ​ഴ്ച സൂ​പ്പ​ർ ക​പ്പി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി​ക്കെ​തി​രെ നി​ർ​ണാ​യ​ക അ​ങ്കം. രാ​ജ​സ്ഥാ​നും മും​ബൈ​ക്കും മൂ​ന്ന് പോ​യ​ന്റ് വീ​ത​മേ​യു​ള്ളൂ​വെ​ന്ന​തി​നാ​ൽ സെ​മി ഫൈ​ന​ലി​ൽ ക​ട​ക്കാ​ൻ മ​ഞ്ഞ​പ്പ​ട​യ്ക്ക് സ​മ​നി​ല മ​തി. തോ​ൽ​ക്കു​ന്ന പ​ക്ഷം പു​റ​ത്തേ​ക്ക് വാ​തി​ൽ തു​റ​ക്കും. നേ​ർ​ക്കു​നേ​ർ ഫ​ല​മാ​ണ് സെ​മി ബെ​ർ​ത്ത് നി​ശ്ച​യി​ക്കാ​ൻ ആ​ദ്യം നോ​ക്കു​ക. തു​ട​ർ​ന്ന് ഗോ​ൾ വ്യ​ത്യാ​സ​വും അ​ടി​ച്ച ഗോ​ളു​ക​ളും പ​രി​ഗ​ണി​ക്കും.

രാ​ത്രി 7.30നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഗ്രൂ​പ്പി​ലെ അ​വ​സാ​ന ക​ളി​യി​ൽ മു​ൻ ഐ.​എ​സ്.​എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ സി​റ്റി​യെ നേ​രി​ടു​ന്ന​ത്. വൈ​കീ​ട്ട് 4.30ന് ​രാ​ജ​സ്ഥാ​ൻ-​സ്പോ​ർ​ട്ടി​ങ് ക​ളി‍യു​ണ്ട്. ഇ​തി​ൽ ജ​യി​ച്ചാ​ൽ രാ​ജ​സ്ഥാ​നും ആ​റ് പോ​യ​ന്റാ​വും. ബ്ലാ​സ്റ്റേ​ഴ്സും മും​ബൈ​യും രാ​ജ​സ്ഥാ​നും തു​ല്യ പോ​യ​ന്റി​ൽ അ​വ​സാ​നി​പ്പി​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​വും. നേ​ർ​ക്കു​നേ​ർ ഫ​ലം നോ​ക്കു​മ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സി​നെ തോ​ൽ​പി​ച്ച ആ​നു​കൂ​ല്യം മും​ബൈ​ക്കു​ണ്ട്. ഇ​വ​രാ​വ​ട്ടെ ക​ഴി​ഞ്ഞ ക​ളി‍യി​ൽ രാ​ജ​സ്ഥാ​നോ​ട് തോ​റ്റി​രു​ന്നു. നാ​ല് ഗോ​ൾ അ​ടി​ച്ച ബ്ലാ​സ്റ്റേ​ഴ്സ് ഒ​രെ​ണ്ണം പോ​ലും വ​ഴ​ങ്ങി​യി​ട്ടി​ല്ല.



© Madhyamam