Close Menu
    Facebook X (Twitter) Instagram
    Tuesday, September 16
    Facebook X (Twitter) Instagram
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    • Football
    • Cricket
    • Leagues
      • Premier League
      • UEFA Champions League
      • ISL
      • Serie A
      • LaLiga
      • Saudi Pro League
      • Bundesliga
      • Ligue 1
      • MLS
    • Featured
    • Live Score
    • About Us
    Malayalam Sports News | Sports News Live | Latest Sports News Headlines | Cricket News Today | World Cup 2022 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍
    Home»Cricket»ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അ​പ്പോളോ ടയേഴ്സ്; ബി.സി.സി.ഐക്ക് നൽകുക ഡ്രീം 11 കൊടുത്തതിനേക്കാളും കൂടിയ തുക
    Cricket

    ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അ​പ്പോളോ ടയേഴ്സ്; ബി.സി.സി.ഐക്ക് നൽകുക ഡ്രീം 11 കൊടുത്തതിനേക്കാളും കൂടിയ തുക

    MadhyamamBy MadhyamamSeptember 16, 2025No Comments1 Min Read
    Facebook Twitter Pinterest LinkedIn Tumblr Email
    ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അ​പ്പോളോ ടയേഴ്സ്; ബി.സി.സി.ഐക്ക് നൽകുക ഡ്രീം 11 കൊടുത്തതിനേക്കാളും കൂടിയ തുക
    Share
    Facebook Twitter LinkedIn Pinterest Email



    മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അപ്പോളോ ടയേഴ്സ്. 2027 വരെയാണ് സ്​പോൺസർഷിപ്പ് കരാർ. നിരോധനത്തെ തുടർന്ന് ഡ്രീം 11നുമായുള്ള കരാർ റദ്ദാക്കിയതോടെയാണ് അപ്പോളോ സ്​പോൺസറായ എത്തുന്നത്.

    അപ്പോളോ ടയേഴ്സ് സ്​പോൺസർഷിപ്പിനായി ഒരു മത്സരത്തിൽ 4.5 കോടി രൂപയാണ് നൽകുക. നേരത്തെ ഡ്രീം 11 നാല് കോടി രൂപയാണ് നൽകിയിരുന്നത്. ബി.സി.സി.ഐയുമായുള്ള കരാറിലൂടെ ആഗോളതലത്തിൽ ബ്രാൻഡിന് വലിയ നേട്ടമുണ്ടാകുമെന്നാണ് അ​പ്പോളോ ടയേഴ്സ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഏഷ്യകപ്പിൽ ​സ്​പോൺസർ ഇല്ലാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുന്നത്.

    ആസ്ട്രേലിയക്കെതിരെ ഏകദിനം കളിക്കുന്ന വനിത ടീമിന് സ്​പോൺസർമാരില്ല. സെപ്തംബർ 30ന് തുടങ്ങുന്ന വനിത ലോകകപ്പ് ആവുമ്പോഴേക്ക് ടീമിന് സ്​പോൺസർ ഉണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്. ഡ്രീം 11നും മൈ 11 സർക്കിളും ചേർന്ന് 1000 കോടി രൂപയാണ് സ്​പോൺസർഷിപ്പിനായി ബി.സി.സി.ഐക്ക് നൽകിയത്.

    ഓട്ടോമൊബൈല്‍ രംഗത്തെ ഭീമന്മാരായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍, ടെലികമ്യൂണിക്കേഷൻ വ്യവസായത്തിൽ മുൻപന്തിയിലുള്ള റിലയന്‍സ് ജിയോ എന്നീ കമ്പനികൾ ഇന്ത്യൻ ടീമിന്റെ സ്​പോൺസർഷിപ്പിനായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അവസാനം നറുക്ക് അപ്പോളോ ടയേഴ്സിന് വീഴുകയായിരുന്നു.

    Read Also:  രാഹുൽ നല്ല ചിന്താഗതിയുള്ളയാൾ, മോദി അധികാരം നിലനിർത്താൻ മുസ്ലിം-ഹിന്ദു കാർഡ് ഇറക്കുന്നുവെന്നും മുൻ പാക് ക്രിക്കറ്റർ; രാഹുലിന് പുതിയ ‘ഫാൻ ബോയി’യെ കിട്ടിയെന്ന് ബി.ജെ.പി

    2023-ലാണ് ഡ്രീം 11 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരാകുന്നത്. മൂന്ന് വര്‍ഷത്തേക്ക് 358 കോടി രൂപയുടേതാണ് കരാര്‍. കരാര്‍ കാലാവധി തീരുംമുമ്പ് അവസാനിപ്പിച്ചെങ്കിലും ഡ്രീം 11ന് പിഴത്തുകയൊന്നും നല്‍കേണ്ടിവരില്ല. കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങളില്‍ കൊണ്ടുവരുന്ന ഭേദഗതി സ്‌പോണ്‍സറുടെ വാണിജ്യപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡിന് ഒരു പണവും നല്‍കേണ്ടതായിട്ടില്ല. അതായത് കരാര്‍ നേരത്തെ അവസാനിപ്പിക്കുന്നുണ്ടെങ്കിലും ഡ്രീം 11 ബിസിസിഐക്ക് മുഴുവന്‍ പണവും നല്‍കേണ്ടതില്ലെന്നര്‍ഥം. പുതിയ നിയമം നിലവിൽ വന്നതോടെ മൈ 11 സർക്കിൾ, വിൻസൊ, സുപ്പീ, പോകർബാസി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും പ്രവർത്തനം നിർത്തിയിരുന്നു.



    © Madhyamam

    Apollo BCCI Indian cricket Malayalam News Sports news അപപള അ​പ്പോളോ ടയേഴ്സ് ഇനതയൻ കടതതതനകകള കടയ കരകകററ ടമനറ ടയഴസ ഡര തക നൽകക പതയ ബ.സ.സ.ഐകക ബി.സി.സി.ഐ സപൺസറയ
    Share. Facebook Twitter Pinterest LinkedIn Tumblr Email
    Madhyamam
    • Website
    • Facebook
    • X (Twitter)
    • Instagram

    Related Posts

    രാഹുൽ നല്ല ചിന്താഗതിയുള്ളയാൾ, മോദി അധികാരം നിലനിർത്താൻ മുസ്ലിം-ഹിന്ദു കാർഡ് ഇറക്കുന്നുവെന്നും മുൻ പാക് ക്രിക്കറ്റർ; രാഹുലിന് പുതിയ ‘ഫാൻ ബോയി’യെ കിട്ടിയെന്ന് ബി.ജെ.പി

    September 16, 2025

    ‘പാകിസ്താന്‍റെ മത്സരം കാണാൻ പോലും കൊള്ളില്ല; 15 ഓവറിനു ശേഷം ചാനൽ മാറ്റി പ്രീമിയർ ലീഗ് കണ്ടു’

    September 16, 2025

    ഒമാനെ പുറത്താക്കി യു.എ.ഇ; ഒന്നാമനായി ഇന്ത്യ സൂപ്പർ ഫോറിൽ; പാകിസ്താന് ഇനി മരണപ്പോരാട്ടം

    September 16, 2025

    ‘അങ്ങനെ നിയമമൊന്നുമില്ല’; പാക് താരങ്ങൾക്ക് കൈകൊടുക്കാത്തതിൽ വിശദീകരണവുമായി ബി.സി.സി.ഐ

    September 16, 2025

    അറബിക്കളി‍യിൽ യു.എ.ഇ; ഒമാനെതിരെ 42 റൺസ് ജയം

    September 16, 2025

    ആ​രാ​ധ​ക​ർ ഒ​ഴു​കി ആ​വേ​ശം നി​റ​ച്ച്​ ഇ​ന്ത്യ-​പാ​ക്​ മ​ത്സ​രം

    September 15, 2025

    Comments are closed.

    Recent Posts
    • രാഹുൽ നല്ല ചിന്താഗതിയുള്ളയാൾ, മോദി അധികാരം നിലനിർത്താൻ മുസ്ലിം-ഹിന്ദു കാർഡ് ഇറക്കുന്നുവെന്നും മുൻ പാക് ക്രിക്കറ്റർ; രാഹുലിന് പുതിയ ‘ഫാൻ ബോയി’യെ കിട്ടിയെന്ന് ബി.ജെ.പി September 16, 2025
    • കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്ക്..?; സ്വന്തമാക്കാനൊരുങ്ങി കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് September 16, 2025
    • ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അ​പ്പോളോ ടയേഴ്സ്; ബി.സി.സി.ഐക്ക് നൽകുക ഡ്രീം 11 കൊടുത്തതിനേക്കാളും കൂടിയ തുക September 16, 2025
    • ‘പാകിസ്താന്‍റെ മത്സരം കാണാൻ പോലും കൊള്ളില്ല; 15 ഓവറിനു ശേഷം ചാനൽ മാറ്റി പ്രീമിയർ ലീഗ് കണ്ടു’ September 16, 2025
    • ചാമ്പ്യൻസ് ലീഗ്: എംബാപ്പെയെ ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോ..? September 16, 2025
    Live Scores
    About
    About

    Malayalam Sports News | Sports News LIve | Latest Sports News Headlines | Cricket News Today | World Cup 2026 | Football News | Scoreium | മലയാളം സ്പോര്‍ട്സ് വാര്‍ത്തകള്‍

    Contact US: +917902758525
    Email Us on: contact@scoreium.com

    Facebook X (Twitter) Instagram YouTube WhatsApp
    Company
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    രാഹുൽ നല്ല ചിന്താഗതിയുള്ളയാൾ, മോദി അധികാരം നിലനിർത്താൻ മുസ്ലിം-ഹിന്ദു കാർഡ് ഇറക്കുന്നുവെന്നും മുൻ പാക് ക്രിക്കറ്റർ; രാഹുലിന് പുതിയ ‘ഫാൻ ബോയി’യെ കിട്ടിയെന്ന് ബി.ജെ.പി

    September 16, 2025

    കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്ക്..?; സ്വന്തമാക്കാനൊരുങ്ങി കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ്

    September 16, 2025

    ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്​പോൺസറായി അ​പ്പോളോ ടയേഴ്സ്; ബി.സി.സി.ഐക്ക് നൽകുക ഡ്രീം 11 കൊടുത്തതിനേക്കാളും കൂടിയ തുക

    September 16, 2025
    © 2025 Malayalam Football. Managed by Scoreium.com.
    • Home
    • About Us
    • Editorial Policy
    • Disclaimer
    • Privacy Policy
    • Contact Us

    Type above and press Enter to search. Press Esc to cancel.