Uncategorized

റിയൽ മാഡ്രിഡ് ലെജൻഡ് റൗൾ റിയൽ ഒവിയേഡോ പരിശീലകൻ

റയൽ ഒവെയ്ഡോയുടെ പുതിയ പരിശീലകനായി മുൻ റയൽ മാഡ്രിഡ് താരം റൗൾ ചുമതലയേറ്റു

റയൽ മാഡ്രിഡിന്റെ മുൻ മുന്നേറ്റനിര താരം റൗൾ സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ റയൽ ഒവെയ്ഡോയുടെ പുതിയ പരിശീലകനായി ചുമതലയേറ്റു. സീനിയർ ക്ലബ് മാനേജ്‌മെന്റിൽ താരത്തിന്റെ ആദ്യ ദൗത്യമാണിത്.

2019 മുതൽ 2025 വരെ റയൽ മാഡ്രിഡിന്റെ റിസർവ് ടീമിനെ പരിശീലിപ്പിച്ച 49 കാരനായ റൗൾ, 2028 ജൂൺ വരെയാണ് ക്ലബ്ബുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്.

സ്പാനിഷ് രണ്ടാം ഡിവിഷനിൽ ഒവെയ്ഡോ ഒമ്പതാം സ്ഥാനത്തായിരിക്കെ, തിങ്കളാഴ്ച പുറത്താക്കപ്പെട്ട ജൂലിയൻ കലേറോയ്ക്ക് പകരമാണ് റൗൾ എത്തിയത്.

“ടീമിലെ പ്രതിഭകളെ ബഹുമാനിക്കുന്നതോടൊപ്പം പൂർണ്ണമായ ആത്മാർത്ഥത ആവശ്യപ്പെടുന്നതുമാണ് ഫുട്ബോളിലെ എന്റെ രീതി,” ഒവെയ്ഡോയുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ റൗൾ പറഞ്ഞു.

“ഓരോ ആരാധകനും ടീമിനെക്കുറിച്ച് അഭിമാനിക്കുന്നതിനായി, ആദ്യ മിനിറ്റ് മുതൽ അവസാനം വരെ വിജത്തിനായി ടീം പൊരുതണം.”

തന്റെ കളിജീവിതത്തിൽ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കിയ റൗൾ, റയൽ മാഡ്രിഡിനെ മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് കിരീടവും ആറ് തവണ ലാ ലിഗ കിരീടവും നേടാൻ സഹായിച്ചിട്ടുണ്ട്.

ബെർണാബ്യു ക്ലബ്ബിനായി 741 മത്സരങ്ങളിൽ നിന്ന് 323 ഗോളുകൾ നേടിയ അദ്ദേഹം, പിന്നീട് ജർമനിയുടെ ഷാൽക്കെ, ഖത്തറിലെ അൽ സദ്ദ്, അമേരിക്കൻ ക്ലബ്ബായ ന്യൂയോർക്ക് കോസ്മോസ് എന്നിവർക്കായും കളിച്ചു.

അന്താരാഷ്ട്ര തലത്തിൽ സ്പെയിനിനായി 102 മത്സരങ്ങളിൽ നിന്ന് 44 ഗോളുകളാണ് റൗൾ നേടിയത്.

© Madhyamam

Noel Anto

Noel Anto

Senior Editor and Contributor at Scoreium.