അറ്റലാന്റ കോച്ച് ഗ്യാൻ പിയേറോ ഗ്യാസ്പെരിനി VAR സംവിധാനത്തെ വിമർശിച്ചു. ഫുട്ബോളിനെ മെച്ചപ്പെടുത്തുന്നതിന് പകരം VAR കളിയെ കൂടുതൽ വഷളാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
“VAR ഫുട്ബോളിനെ നശിപ്പിക്കുകയാണ്,” ഗ്യാസ്പെരിനി പറഞ്ഞു. “ഈ സംവിധാനം കളിയെ പൂർണ്ണമായും മാറ്റിമറിച്ചു. പഴയ കളിക്കാർക്ക് ഇപ്പോൾ ഫുട്ബോളിനെ തിരിച്ചറിയാൻ പോലും കഴിയില്ല.”
സീരി എയിലെ അവസാന മത്സരത്തിൽ VAR എടുത്ത ചില തീരുമാനങ്ങളിൽ ഗ്യാസ്പെരിനി അതൃപ്തി പ്രകടിപ്പിച്ചു.”VAR ചിലപ്പോൾ സഹായിക്കുമെങ്കിലും, പലപ്പോഴും കളിയുടെ ആത്മാവിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു
.VAR ഫുട്ബോളിലെ തർക്കങ്ങൾ വർദ്ധിപ്പിക്കുകയും ആരാധകരെ നിരാശരാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗ്യാസ്പെരിനി പറഞ്ഞു.