മാർക്കോ റോയെസ് ലോസ് ആഞ്ജലസ് ഗാലക്സിയിലേക്ക്! – Marco Reus

ജർമൻ ഫുട്ബോളിന്റെ ഇതിഹാസ താരമായ മാർക്കോ റോയെസ് അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചെലെസ് ഗാലക്സിയിൽ ചേർന്നു.

35-കാരനായ റോയെസ് രണ്ടര വർഷത്തെ കരാറാണ് ഗാലക്സിയുമായി ഒപ്പിട്ടിരിക്കുന്നത്. ഈ സീസണിന്റെ അവസാനത്തോടെ ഡോർട്ട്മുണ്ടിൽ നിന്ന് വിടവാങ്ങിയ താരമാണ് റോയെസ്.

12 വർഷത്തോളം ഡോർട്ട്മുണ്ടിന്റെ പ്രധാന താരമായിരുന്നു റോയെസ്. 429 മത്സരങ്ങളിൽ നിന്ന് 170 ഗോളും 131 അസിസ്റ്റും നൽകി. എന്നാൽ ബുണ്ടസ് ലീഗ് കിരീടം നേടാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനായില്ല.

Read Also: ബോർണ്‍മൗത്ത്‌ പുതിയ താരം; ബ്രസീൽ താരം എവാനിൽസൺ എത്തുന്നു

ഡോർട്ട്മുണ്ടിന് രണ്ട് തവണ ജർമൻ കപ്പ് നേടിക്കൊടുത്ത റയൂറോയെസിന്റെ അടുത്ത അധ്യായം ഇനി അമേരിക്കയിലാണ്.

Leave a Comment