ഫ്രഞ്ച് ഇതിഹാസം ഫ്രാങ്ക് റിബറി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. മാർച്ച് 17ന് മ്യൂണിക്കിലെ SAP ഗാർഡനിൽ നടക്കുന്ന ഫ്രാൻസ് ബെക്കൻബോവർ ട്രോഫിയിലാണ് റിബേരി കളിക്കാനിറങ്ങുന്നത്.
ബയേൺ മ്യൂണിക്കിന്റെ സുവർണ്ണകാലത്ത് ആരാധകരെ ത്രസിപ്പിച്ച ‘റോബറി’ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്. റിബേരിയോടൊപ്പം ഡച്ച് താരം ആർജെൻ റോബനും മൈതാനത്തിറങ്ങും.
2022ൽ സലേർണിറ്റാനയ്‌ക്കൊപ്പം കളിക്കുമ്പോഴാണ് റിബറി ഫുട്ബോളിൽ നിന്ന് വിരമിച്ചത്. പിന്നീട് പരിശീലന രംഗത്തേക്ക് തിരിഞ്ഞ റിബേരി ഇപ്പോൾ ഇറ്റലിയിൽ കോച്ചിംഗ് നടത്തുകയാണ്. റോബനും അമേച്വർ തലത്തിൽ പരിശീലകനാണ്.
ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവറിനുള്ള ആദരവാണ് ഈ മത്സരം. ബയേൺ മ്യൂണിക്കിന്റെ പഴയകാല താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കും.