മാഞ്ചസ്റ്റർ യുണൈറ്റഡിൽ രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കി ബ്രൂണോ ഫെർണാണ്ടസ്. യൂറോപ്യൻ ട്രാൻസ്ഫർ വിദഗ്ധനായ ഫാബ്രിസിയോ റൊമാനോ ഈ വാർത്ത പുറത്ത് വിട്ടത്.
“ബ്രൂണോ ഫെർണാണ്ടസുമായി കരാർ നീട്ടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തി!” റൊമാനോ ഞായറാഴ്ച തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.
“പുതിയ കരാർ 2027 ജൂൺ വരെ സാധുതയുള്ളതായിരിക്കും, കൂടാതെ അടുത്ത സീസണായ 2028 ജൂണിലേക്കുള്ള ഓപ്ഷനും ഉണ്ടായിരിക്കും. വേനൽക്കാല ട്രാൻസ്ഫർ അവസാനിക്കുന്നതിന് മുമ്പ് എല്ലാം ഒപ്പിടാൻ തയ്യാറാണ്,” അദ്ദേഹം തുടർന്നു.
Read Also: ബ്ലാസ്റ്റേഴ്‌സ് വീണ്ടും തകർത്തു! ഡ്യൂറാണ്ട് കപ്പിൽ 7-0 തകർപ്പൻ ജയം!
2020 ജനുവരിയിൽ പോർച്ചുഗീസ് ക്ലബ്ബായ സ്‌പോർട്ടിംഗ് ലിസ്ബണിൽ നിന്ന് അഞ്ചര വർഷത്തെ കരാറിലാണ് താരം മാഞ്ചെസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്.
അതിനുശേഷം, യുണൈറ്റഡിൽ മധ്യനിര നിയന്ത്രിക്കുന്നതിൽ ബ്രൂണോയുടെ പങ്ക് വലുതായിരുന്നു. ഇതുവരെ 233 മത്സരങ്ങളിൽ നിന്നായി 119 ഗോളുകളും 99 അസിസ്റ്റുകളും താരം യൂണൈറ്റഡിന് വേണ്ടി നേടിയിട്ടുണ്ട്.