ലോ​ക​ക​പ്പ് സ​ന്നാ​ഹ മത്സരം; മെ​ക്സി​ക്കോ-​പോ​ർ​ചു​ഗ​ൽ പോരാട്ടം സ​മ​നി​ലയിൽ

മെ​ക്സി​ക്കോ സി​റ്റി: ലോ​ക​ക​പ്പ് സ​ന്നാ​ഹ​മാ​യി സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ മെ​ക്സി​ക്കോ​യും പോ​ർ​ചു​ഗ​ലും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. പ​രി​ക്കേ​റ്റ വെ​റ്റ​റ​ൻ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഇ​ല്ലാ​തെ​യാ​ണ് പോ​ർ​ചു​ഗ​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ലോ​ക​ക​പ്പി​നാ​യി ര​ണ്ട് വ​ർ​ഷ​ത്തെ ന​വീ​ക​ര​ണം ക​ഴി​ഞ്ഞ് എ​സ്റ്റാ​ഡി​യോ ആ​സ്ടെ​ക്ക സ്റ്റേ​ഡി​യം വീ​ണ്ടും തു​റ​ന്ന ശേ​ഷ​മു​ള്ള ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. അ​തേ​സ​മ​യം, ക​ളി തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ഗാ​ല​റി​യി​ൽ​നി​ന്ന് വീ​ണ് ആ​രാ​ധ​ക​ൻ മ​രി​ച്ച സം​ഭ​വം സ്റ്റേ​ഡി​യ​ത്തി​ലെ ആ​ഘോ​ഷ​ങ്ങ​ളെ സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ സെ​ന​ഗാ​ൾ 2-0ത്തി​ന് പെ​റു​വി​നെ​യും ജ​പ്പാ​ൻ 1-0ത്തി​ന് സ്കോ​ട്ട്ല​ൻ​ഡി​നേ​യും തോ​ൽ​പി​ച്ച​പ്പോ​ൾ ദ​ക്ഷി​ണ കൊ​റി​യ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന് ഐ​വ​റി കോ​സ്റ്റി​നോ​ട് ക​ന​ത്ത പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി.



© Madhyamam