യൂറോപ്പ ലീഗ് ഫൈനൽ: ആറാം കിരീടത്തിലേക്ക് ഉനായ് എമെറി


യൂറോപ്പ ലീഗ്: ചരിത്രം കുറിക്കാൻ ഉനായ് എമെറി

ആസ്റ്റൺ വില്ലയുടെ പരിശീലകൻ ഉനായ് എമെറി ഇന്ന് തന്റെ കരിയറിലെ ആറാം യൂറോപ്പ ലീഗ് ഫൈനലിന് ഇറങ്ങുകയാണ്. ഇതോടെ വലിയൊരു ചരിത്രനേട്ടത്തിലേക്കാണ് അദ്ദേഹം എത്തുന്നത്.

2009-ൽ ടൂർണമെന്റ് പുനർനാമകരണം ചെയ്തതിന് ശേഷം ഈ മത്സരത്തിൽ ഏറ്റവും കൂടുതൽ ഫൈനലുകൾക്ക് നേതൃത്വം നൽകിയ റെക്കോർഡ് ഈ സ്പാനിഷ് പരിശീലകന്റെ പേരിലാണ്.

സെവിയ്യയ്‌ക്കൊപ്പം തുടർച്ചയായി മൂന്ന് തവണയും വിയ്യാറയലിനൊപ്പം ഒരു തവണയും ഉൾപ്പെടെ നാല് തവണ എമെറി ഈ ട്രോഫി ഉയർത്തിയിട്ടുണ്ട്. ആഴ്‌സണലിൽ പരിശീലകനായിരുന്നപ്പോൾ മാത്രമാണ് അദ്ദേഹം ഫൈനലിൽ പരാജയം നേരിട്ടത്.

ഇന്ന് ഇസ്താംബൂളിലെ തുപ്രസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രീബർഗിനെ നേരിടുമ്പോൾ തന്റെ റെക്കോർഡ് നേട്ടങ്ങൾ കൂടുതൽ ഭദ്രമാക്കാനാണ് എമെറിയുടെ ലക്ഷ്യം.

© Madhyamam