മാനേജറായി 600 വിജയങ്ങൾ; ചരിത്രനേട്ടവുമായി ഉനായ് എമറി


കരിയറിൽ 600ാം ജയം; ആസ്റ്റൺ വില്ലയെ ചാമ്പ്യൻസ് ലീഗിലെത്തിച്ച് ഉനായ് എമെറി

ലിവർപൂളിനെതിരായ മത്സരത്തിൽ 4-2ന് വിജയിച്ചതോടെ ആസ്റ്റൺ വില്ല പരിശീലകൻ ഉനായ് എമെറി തന്റെ പരിശീലക കരിയറിൽ 600 വിജയങ്ങൾ പൂർത്തിയാക്കി.

ഈ നേട്ടം സ്പാനിഷ് പരിശീലകനായ എമെറിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഇതിൽ 107 വിജയങ്ങൾ അദ്ദേഹം ആസ്റ്റൺ വില്ലയ്ക്കൊപ്പമാണ് സ്വന്തമാക്കിയത്.

ഇതോടെ വലെൻസിയയിലെ തന്റെ റെക്കോർഡിനൊപ്പം ആസ്റ്റൺ വില്ലയിലെ വിജയക്കണക്കും എത്തിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്ലബ്ബുകൾ എന്ന നിലയിൽ ആസ്റ്റൺ വില്ലയും വലെൻസിയയും ഇപ്പോൾ അദ്ദേഹത്തിന്റെ കരിയറിൽ തുല്യസ്ഥാനത്താണ്.

വില്ല പാർക്കിൽ ലഭിച്ച ഈ സുപ്രധാന ജയം, 2026/2027 സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് ആസ്റ്റൺ വില്ലയുടെ യോഗ്യതയും ഔദ്യോഗികമായി ഉറപ്പിച്ചു.

© Madhyamam