കൊച്ചി: 61ാം സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് ചൊവ്വാഴ്ച മുതൽ 21 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കും. നോക്കൗട്ട് അടിസ്ഥാനത്തിലാണ് ചാമ്പ്യന്‍ഷിപ് നടക്കുക. കേരള ഫുട്ബാള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ല ഫുട്ബാള്‍ അസോസിയേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
രാവിലെ 7.30ന് ഉദ്ഘാടന മത്സരത്തില്‍ കാസർകോട് വയനാടിനെ നേരിടും. വൈകീട്ട് 3.45ന് മലപ്പുറം-പത്തനംതിട്ട മത്സരവും നടക്കും. 2026 ജനുവരിയില്‍ നടക്കുന്ന സന്തോഷ് ട്രോഫിക്കുള്ള പരിശീലന ക്യാമ്പിലേക്ക് ഈ ടൂര്‍ണമെന്റില്‍ നിന്നായിരിക്കും കളിക്കാരെ തെരഞ്ഞെടുക്കുക.
ദിവസവും രണ്ട് മത്സരങ്ങള്‍ വീതമാണുള്ളത്. ആദ്യ റൗണ്ടില്‍ ജയിക്കുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ പ്രവേശനം നേടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കോട്ടയം, തിരുവനന്തപുരം ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 19, 20 തീയതികളിലാണ് സെമിഫൈനല്‍. ഫൈനൽ 21ന് വൈകീട്ട് 3.45നും അരങ്ങേറും.