സൗദി പ്രോ ലീഗിൽ അൽ നസ്‌റിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ഗോൾ നേടി. അൽ വെഹ്ദക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ, 48-ാം മിനിറ്റിലായിരുന്നു ഗോൾ. ഈ സീസണിൽ റൊണാൾഡോയുടെ 18-ാമത്തെ ഗോളാണിത്.
ഈ ഗോളോടെ റൊണാൾഡോയുടെ കരിയറിലെ ആകെ ഗോൾ നേട്ടം 925 ആയി. ആയിരം ഗോൾ എന്ന റെക്കോർഡ് നേട്ടത്തിലേക്ക് ഇനി 75 ഗോളുകൾ കൂടി മതി.
കളി മതിയാക്കിയ ശേഷം ഒരു ഫുട്ബോൾ ക്ലബ്ബിന്റെ ഉടമയാകാനാണ് റൊണാൾഡോയുടെ ആഗ്രഹമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഏത് ക്ലബ്ബാണ് റൊണാൾഡോ ലക്ഷ്യമിടുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.