റൊണാൾഡോ ഗോൾ സഹായിച്ചില്ല! അൽ ഹിലാൽ സൗദി സൂപ്പർ കപ്പ് നേടി

സൗദി സൂപ്പർ കപ്പിൽ അൽ നാസറിന് വലിയ തിരിച്ചടി. അൽ ഹിലാലിനോട് 1-4ന് തോറ്റു.

ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെ മുന്നേറിയിരുന്നെങ്കിലും രണ്ടാം പകുതിയിൽ അൽ ഹിലാലിന്റെ മുന്നേറ്റത്തിൽ അൽ നാസറിന് പിടിച്ച് നിൽക്കാനായില്ല. സെർഗെജ് മിലിങ്കോവിച്ച് സാവിച്ച്, മാൽക്കം, അലക്സാണ്ടർ മിത്രോവിച്ച് (രണ്ടു ഗോൾ) എന്നിവരാണ് അൽ ഹിലാലിന് വേണ്ടി വല കുലുക്കിയത്.

ഓഗസ്റ്റ് 22ന് അൽ റാഡിനെതിരെയാണ് അൽ നസ്റിന്റെ ലീഗ് പോരാട്ടം ആരംഭിക്കുക. അൽ ഹിലാൽ ഓഗസ്റ്റ് 24ന് അൽ അഖ്ദൂദിനെ നേരിടും.

Saudi Super Cup Final
Al-Nassr – Al-Hilal – 1:4

Leave a Comment