ബുധനാഴ്ച നടന്ന യുവേഫ സൂപ്പർ കപ്പിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് യൂറോപ്പ ലീഗ് വിജയികളായ അറ്റലാന്റയെ തകർത്തു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം.
മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായി സമാപിച്ചു. എന്നാൽ രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് കൂടുതൽ ആക്രമണപരമായ കളി കാഴ്ചവച്ചു. 59-ആം മിനിറ്റിൽ വിനീഷ്യസിന്റെ മികച്ച മുന്നേറ്റത്തിലൂടെ വന്ന അസിസ്റ്റിൽ വാൽവെർടെയാണ് റയൽ മാഡ്രിഡിന് ആദ്യം ലീഡ് നേടിക്കൊടുത്തു.
Read Also: റൊണാൾഡോ മാജിക്; അൽ നാസർ ഫൈനലിൽ
ഇതിന് പിന്നാലെ 68-ആം മിനിറ്റിൽ ഇംഗ്ലണ്ട് താരം ബെല്ലിങ്‌ഹാം നൽകിയ അസിസ്റ്റിൽ റയൽ മാഡ്രിഡിന്റെ പുതുമുഖമായ എംബാപ്പെ ആണ് ഗോൾ നേടി ലീഡ് 2-0 ആക്കി ഉയർത്തി. എംബാപ്പയുടെ ആദ്യ ഗോളും കൂടിയായിരുന്നു ഇത്.
ഇതോടെ, ആറാം തവണയാണ് റയൽ മാഡ്രിഡ് യുവേഫ സൂപ്പർ കപ്പ് കിരീടം നേടുന്നത്. മുമ്പ്, 2002, 2014, 2016, 2017, 2022 എന്നീ വർഷങ്ങളിലാണ് മാഡ്രിഡ് സൂപ്പർ കപ്പ് കിരീടം നേടിയത്.
റയൽ മാഡ്രിഡ് – അറ്റലാന്റ 2-0
ഗോൾ: വല്വെർഡെ (59), എംബാപ്പെ (68)