ഒമർ മാർമോഷിന്റെ മിന്നുന്ന ഹാട്രിക് പ്രകടനത്തിന്റെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിൽ യുണൈറ്റഡിനെ 4-0 ന് തകർത്തു. പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിയാണ് മാർമോഷ് സിറ്റിയുടെ വിജയശിൽപിയായത്.
ജനുവരിയിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിൽ നിന്ന് സിറ്റിയിലെത്തിയ മാർമോഷ്, എതിഹാദ് സ്റ്റേഡിയത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി. 19-ാം മിനിറ്റിൽ എഡേഴ്സന്റെ പാസിൽ നിന്ന് ആദ്യ ഗോൾ നേടിയ മാർമോഷ്, തുടർന്ന് 24-ാം മിനിറ്റിലും 33-ാം മിനിറ്റിലും ഗോളുകൾ നേടി ഹാട്രിക് തികച്ചു.
84-ാം മിനിറ്റിൽ ജെയിംസ് മക്അറ്റി സിറ്റിയുടെ നാലാം ഗോൾ നേടി. ഹാളണ്ട് പരിക്കേറ്റ് കളം വിട്ടെങ്കിലും സിറ്റിക്ക് ആശങ്കപ്പെടേണ്ടി വന്നില്ല.
ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിന്റെ രണ്ടാം പാദത്തിൽ ബുധനാഴ്ച റയൽ മാഡ്രിഡിനെയാണ് സിറ്റി നേരിടുന്നത്.