മാഞ്ചസ്റ്റർ സിറ്റിയ്ക്ക് എതിരെയുള്ള ധനകാര്യ നിയമ ലംഘന കേസിനെ (FFP) കുറിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോള പ്രതികരിച്ചു. അടുത്ത മാസം കേസിന്റെ വിചാരണ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നതായും ഗ്വാർഡിയോള കൂട്ടിച്ചേർത്തു.
2009 മുതൽ 2018 വരെയുള്ള പത്തു വർഷത്തോളം FFP വ്യവസ്ഥ ലംഘിച്ചുവെന്ന 115 ആരോപണങ്ങൾ കഴിഞ്ഞ ഫെബ്രുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് നേരെ ഉന്നയിച്ചിരുന്നു. എന്നാൽ, ക്ലബ്ബ് ഇവയെല്ലാം നിഷേധിച്ചിരുന്നു.
സെപ്റ്റംബർ 15 ന് ശേഷം വിചാരണ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയർ ലീഗ് ചെയർമാൻ റിച്ചാഡ് മാസ്റ്റേഴ്സ് വിചാരണയ്ക്ക് തീയതി നിശ്ചയിച്ചത്.
“ഇത് ഉടൻ തന്നെ ആരംഭിക്കുമെന്നതിൽ ഞാൻ സന്തുഷ്ടനാണ്, അത് ഉടൻ തന്നെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ക്ലബ്ബിനും മറ്റ് പ്രീമിയർ ലീഗ് ക്ലബ്ബുകൾക്കും ശിക്ഷയ്ക്കായി കാത്തിരിക്കാത്ത എല്ലാവർക്കും ഇത് ഗുണം ചെയ്യും,” ഗ്വാർഡിയോള പറഞ്ഞു.
ഇപിസിച്ചിനെതിരെയുള്ള മത്സരത്തിന് മുമ്പുള്ള പത്ര സമ്മേളനത്തിൽ ആയിരിന്നു ഗ്വാർഡിയോളയുടെ പ്രതികരണം. മത്സരത്തിൽ ഇപ്സ്വിച്ചിനെതിരെ 4-1 ന് സിറ്റി വിജയിച്ചിരുന്നു.