
മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ താരം നിക്കോ ഗോൺസാലസിന് അരങ്ങേറ്റ മത്സരത്തിൽ പരിക്കേറ്റു. എഫ്എ കപ്പിൽ ലെയ്റ്റൺ ഓറിയന്റിനെതിരെയായിരുന്നു മത്സരം. 2-1ന് സിറ്റി ജയിച്ചെങ്കിലും നിക്കോയ്ക്ക് കളി പൂർത്തിയാക്കാനായില്ല.
60 മില്യൺ യൂറോയ്ക്ക് പോർട്ടോയിൽ നിന്ന് സിറ്റിയിലെത്തിയ നിക്കോയെ 22-ാം മിനിറ്റിൽ പിൻവലിച്ചു. എതിർ ടീമിലെ സോണി പെർക്കിൻസുമായി കൂട്ടിയിടിച്ചാണ് പരിക്ക്.
ഇംഗ്ലണ്ടിലെ ഫുട്ബോൾ എത്ര കഠിനമാണെന്ന് നിക്കോ ഇപ്പോൾ മനസ്സിലാക്കിയെന്ന് പരിശീലകൻ പെപ്പ് ഗാർഡിയോള പറഞ്ഞു. “പ്രീമിയർ ലീഗ് എങ്ങനെയുള്ളതാണെന്ന് നിക്കോ ഉടൻ തന്നെ മനസ്സിലാക്കി,” ഗാർഡിയോള പറഞ്ഞു.
പരിക്കിന്റെ ഗൗരവം വ്യക്തമല്ല. സെപ്റ്റംബർ മുതൽ പരിക്കേറ്റ് പുറത്തിരിക്കുന്ന റോഡ്രിയുടെ അഭാവം നികത്താനാണ് ജനുവരിയിൽ സിറ്റി നിക്കോയെ ടീമിലെത്തിച്ചത്.
advertisement