2026 ലോകകപ്പ് ലക്ഷ്യം: ബ്രസീലിനായി ജീവൻ നൽകുമെന്ന് നെയ്മർ


ബ്രസീലിയൻ ലോകകപ്പ് ടീമിലേക്ക് വീണ്ടും; വികാരാധീനനായി നെയ്മർ

മൂന്നാം തവണയും ബ്രസീലിയൻ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നെയ്മറുടെ വികാരഭരിതമായ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

തനിക്ക് ലോകകപ്പ് ടീമിൽ ഇടം ലഭിച്ചുവെന്ന വാർത്ത അറിഞ്ഞതിന് പിന്നാലെ ബാഴ്‌സലോണ വിംഗർ റാഫിഞ്ഞയുടെ ആശംസകൾ സ്വീകരിച്ച നെയ്മർ പൊട്ടിക്കരയുകയായിരുന്നു.

“ലോകകപ്പ് ബ്രസീലിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ ഞങ്ങളുടെ ജീവിതം തന്നെ നൽകും,” എന്ന് നെയ്മർ അഭിമുഖത്തിൽ പറഞ്ഞു.

“ഇത് അവിശ്വസനീയമായ കാര്യമാണ്. മറ്റൊരു ലോകകപ്പ് കൂടി ലഭിച്ചിരിക്കുന്നു. എനിക്ക് വികാരാധീനനാകാതിരിക്കാൻ കഴിയുമോ?” എന്നും നെയ്മർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ നെയ്മറും ബ്രസീലിയൻ ടീമും പുറത്തായിരുന്നു.

© Madhyamam