ലിവർപൂളിന് ആസ്റ്റൺ വില്ലയ്ക്കെതിരെ ജയം നേടാനായില്ലെങ്കിലും, മുഹമ്മദ് സലാഹ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മത്സരം 2-2ന് സമനിലയിൽ അവസാനിച്ചു.
സലാഹ് ഒരു ഗോളും ഒരു അസിസ്റ്റും നേടി. ഈ പ്രകടനത്തോടെ ഒരു വലിയ റെക്കോർഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മെസ്സിക്ക് ശേഷം, ഒരേ സീസണിൽ തന്നെ യൂറോപ്പിലെ പ്രധാന ലീഗുകളിൽ പത്തിലധികം മത്സരങ്ങളിൽ ഗോളും അസിസ്റ്റും നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടമാണ് സലാഹിന് ലഭിച്ചത്. ഇതിന് മുമ്പ് ലയണൽ മെസ്സിയാണ് ഈ നേട്ടം കൈവരിച്ചത്. 2014-15 സീസണിലായിരുന്നു മെസ്സിയുടെ റെക്കോർഡ്. (ബാഴ്സലോണയ്ക്ക് വേണ്ടി 11 തവണ).
10 – Mohamed Salah is the first player to score and assist in 10 different games in one of Europe's big-five leagues in a season since Lionel Messi in 2014-15 (11 for Barcelona). Geniuses. pic.twitter.com/0qRsPiB69A
— OptaJoe (@OptaJoe) February 19, 2025
ഈ സീസണിൽ ഇതുവരെ 25 പ്രീമിയർ ലീഗ് മത്സരങ്ങളാണ് സലാഹ് കളിച്ചത്. ഇതിൽ 23 ഗോളുകളും 14 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ പ്രകടനം ലിവർപൂളിന് പുതിയ പ്രതീക്ഷകൾ നൽകുന്നു.
നേരത്തെ, പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ റെക്കോർഡുകളും സലാഹ് തകർത്തിരുന്നു.