പുതിയ റെക്കോർഡിൽ സലാഹ്! ഇത്തവണ തകർത്തത് 31 വർഷത്തെ പ്രീമിയർ ലീഗ് റെക്കോർഡ്
ലിവർപൂളിന്റെ മിന്നും താരം മുഹമ്മദ് സലാഹ് എവർട്ടണെതിരായ മത്സരത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചു.
ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ സലാഹ് മികച്ച പ്രകടനം കാഴ്ചവച്ചു. എവർട്ടൺ ആദ്യം ഗോൾ നേടിയെങ്കിലും സലാഹിന്റെ അസിസ്റ്റിൽ ലിവർപൂൾ സമനില പിടിച്ചു.
ഈ അസിസ്റ്റോടെ സലാഹ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളിൽ പങ്കാളിയായ താരമായി. 1993/94 സീസണിൽ ആൻഡി കോൾ സ്ഥാപിച്ച 21 ഗോളുകളുടെ റെക്കോർഡാണ് സലാഹ് മറികടന്നത്.
ഈ സീസണിൽ ഇതിനകം 40-ലധികം ഗോളുകളിൽ പങ്കാളിയായ സലാഹിന് തന്റെ റെക്കോർഡ് മെച്ചപ്പെടുത്താൻ ഇനിയും ധാരാളം സമയമുണ്ട്.