റിയൽ മാഡ്രിഡിന്റെ പുതിയ പദ്ധതികളെക്കുറിച്ച് ജോസ് മൗറീഞ്ഞോ നേരത്തെ രൂപരേഖ തയ്യാറാക്കിയിരുന്നു: റിപ്പോർട്ട്


റിയൽ മാഡ്രിഡിന്റെ പുതിയ പദ്ധതികൾക്കായി ജോസ് മൗറീഞ്ഞോയുമായി ചർച്ചകൾ സജീവം

ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ജോസ് മൗറീഞ്ഞോ തന്റെ ഏജന്റായ ജോർജ് മെൻഡസ് വഴി റിയൽ മാഡ്രിഡിന്റെ പുതിയ പ്രോജക്റ്റിനെക്കുറിച്ചുള്ള പ്രധാന ആശയങ്ങൾ ഇതിനകം കൈമാറിയിട്ടുണ്ട്.

അർബലോയക്ക് പകരക്കാരനായി ഫ്ലോറന്റീനോ പെരസ് മുൻഗണന നൽകുന്നത് മൗറീഞ്ഞോയ്ക്കാണ്.

റിയൽ മാഡ്രിഡും ജോർജ് മെൻഡസും തമ്മിലുള്ള ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൃത്യമായ ഷെഡ്യൂൾ ലഭിക്കുന്ന മുറയ്ക്ക് ഇരുവിഭാഗങ്ങളും ചർച്ചകൾ തുടരും. നിലവിൽ ബെൻഫിക്കയുടെ മത്സരത്തിരക്കുകളിലാണ് ശ്രദ്ധ. ചാമ്പ്യൻസ് ലീഗ് യോഗ്യതയും രണ്ടാം സ്ഥാനവും ലക്ഷ്യമിട്ട് തിങ്കളാഴ്ച ബ്രാഗയ്‌ക്കെതിരായ ഹോം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ക്ലബ്.

മൗറീഞ്ഞോ ക്ലബ്ബ് വിട്ടേക്കാമെന്ന സാധ്യത ബെൻഫിക്ക മുന്നിൽ കാണുന്നുണ്ട്. അതിനാൽ തന്നെ മുൻകരുതൽ നടപടികൾ അവർ സ്വീകരിച്ചു തുടങ്ങി. ഔദ്യോഗികമായി അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെങ്കിലും ബെൻഫിക്ക ഈ സാഹചര്യത്തെ അതീവ ഗൗരവമായാണ് കാണുന്നത്.

2027 ജൂൺ വരെയാണ് മൗറീഞ്ഞോയുടെ കരാർ കാലാവധി. എന്നാൽ ബെൻഫിക്കയുടെ സീസൺ അവസാനിച്ചാൽ 10 ദിവസത്തിനുള്ളിൽ ക്ലബ്ബ് വിടാൻ അദ്ദേഹത്തിന് അനുവാദമുണ്ട്. ഇതിനായി ഏകദേശം 3 ദശലക്ഷം യൂറോ റിലീസ് ഫീ നൽകേണ്ടതുണ്ട്. റിയൽ മാഡ്രിഡും മൗറീഞ്ഞോയും തമ്മിലുള്ള പ്രാഥമിക ചർച്ചകൾ ഒരു കരാറിലേക്ക് മാറുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

© Madhyamam