മേജർ ലീഗ് സോക്കറിന്റെ പുതിയ സീസണിനായി ഇന്റർ മയാമി യൂഫോറിയ എന്ന പേരിൽ പുതിയ ഹോം ജേഴ്‌സി അവതരിപ്പിച്ചു. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ 2025, 2026 സീസണുകളിൽ ടീം ഈ ജേഴ്‌സി ധരിക്കും.
ഇന്റർ മയാമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പുതിയ ജേഴ്‌സിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. മെസ്സിയെ കൂടാതെ ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ലൂയിസ് സുവാരസ് തുടങ്ങിയ താരങ്ങളും ജേഴ്‌സി അവതരണ ചടങ്ങിൽ പങ്കെടുത്തു.
Euforia 💗 Introducing our new home kit for the 2025 season 🤩
— Inter Miami CF (@InterMiamiCF) February 10, 2025
Read more about it here: https://t.co/h7Lo1xjS1o pic.twitter.com/d8zEaMiLnt
ഈ വർഷം നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിലും കോൺകാകാഫ് ചാമ്പ്യൻസ് കപ്പിലും ഇന്റർ മയാമി മത്സരിക്കും. ഈ വർഷം ഫിഫ ക്ലബ് ലോകകപ്പ് അമേരിക്കയിൽ വെച്ചാണ് നടക്കുന്നത്.
അതേസമയം, ഇന്ന് നടന്ന സൂപ്പർ ബൗൾ മത്സരം കാണാൻ മെസ്സി, ആൽബ, ബുസ്‌ക്വെറ്റ്‌സ്, സുവാരസ് എന്നിവർ ഒരുമിച്ച് എത്തിയതും വാർത്തയായി.