ദോഹ: പെനാൽറ്റിയിൽ കരുത്തരായ അർജന്റീനയെ പരാജയപ്പെടുത്തി ആസ്പയർ മൈതാനത്ത് മെക്സിക്കൻ അപാരത. പെനാൽറ്റിയിൽ അഞ്ചും ലക്ഷ്യസ്ഥാനത്തെത്തിച്ച മെക്സികോ പ്രീ ക്വാർട്ടർ യോഗ്യത നേടി. മെക്സികോ വിജയിച്ചപ്പോൾ, അർജന്റീനയുടെ പെനാൽറ്റി തടഞ്ഞിട്ട ഗോൾകീപ്പർ സാന്റിയാഗോ ലോപ്പസ് ആയിരുന്നു ഹീറോ. നേരത്തേ, നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
കളിയുടെ ആദ്യ പകുതിയിൽ പിരിഞ്ഞപ്പോൾ റാമിറോ ടുലിയൻ (9) ഗോളിന്റെ മികവിൽ അർജന്റീനക്കായിരുന്നു ലീഡ്. എന്നാൽ ഇടവേളക്കു ശേഷം ലൂയിസ് ഗാംബോവോ നേടിയ രണ്ട് ഗോളുകളുടെ മികവിൽ മെക്സികോ കളിയുടെ ഗതി തിരിച്ചുവിട്ടു. രണ്ടാം പകുതിയിൽ 50 സെക്കൻഡിനുള്ളിൽ ലൂയിസ് ഗാംബോവ ആദ്യ ഗോൾ നേടി. തുടർന്ന് 58ാം മിനിറ്റിൽ അർജന്റീനയുടെ വല കുലുക്കിയ ഗാംബോവ കളി മെക്സികോക്ക് അനുകൂലമാക്കി. കളി അവസാനിക്കാനിരിക്കെയാണ് അർജന്റീനയുടെ ഫെർണാണ്ടോ ക്ലോസ്റ്റർ സമനില ഗോൾ നേടുന്നത്. തുടർന്ന് പെനാൽറ്റിയിലേക്ക് ടൂർണമെന്റ് നീങ്ങിയപ്പോൾ, മെക്സികോ അഞ്ചും ലക്ഷ്യസ്ഥാനത്തെത്തിച്ച് വിജയമുറപ്പാക്കി. അർജന്റീനൻ താരം ഗാസ്റ്റൺ ബൗഹിയറിന്റെ ഓപ്പണിങ് പെനാൽറ്റി മെക്സികോ ഗോൾകീപ്പർ സാൻഡിയാഗോ ലോപ്പസ് തടയുകയാആസ്പയറിൽ മെക്സിക്കൻ അപാരത; അർജന്റീനക്കെതിരെ പെനാൽറ്റിയിൽ മെക്സികോ വിജയംയിരുന്നു.
