എംബാപ്പെ ഇല്ലാതെ പിഎസ്ജിക്ക് വിജയത്തുടക്കം

ഫ്രഞ്ച് ലീഗായ ലിഗുവൺ ആദ്യ മത്സരത്തിൽ പാരിസ് സെന്റ് ജർമ്മൈന് (പിഎസ്ജി) വിജയത്തുടക്കം. കിലിയൻ എംബാപ്പെ ഇല്ലാത്ത ആദ്യ സീസണിലെ ആദ്യ മത്സത്തിൽ പിഎസ്ജി ലെ ഹാവ്‌റെയെ 4-1ന് തകർത്തു.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ലീ കാം-ഇന്റെ ഗോളിലൂടെ പിഎസ്ജി മുന്നിൽ. ആദ്യ പകുതിയിൽ പിഎസ്ജി കളി നിയന്ത്രിച്ചു. എന്നാൽ രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റിനുള്ളിൽ ലെ ഹാവ്‌റെ സമനില ഗോൾ നേടി. തൊട്ടുപിന്നാലെ അവർ വീണ്ടും വല കുലുക്കിയെങ്കിലും ഹാൻഡ് ബോൾ കാരണം ഗോൾ അനുവദിച്ചില്ല.

Read Also: എംബാപ്പെ ഗോൾ! അറ്റലാന്റയെ തകർത്ത് റയൽ മാഡ്രിഡ് സൂപ്പർ കപ്പ് ജേതാക്കൾ

തുടർന്ന് ലെ ഹാവ്‌റെയുടെ ശക്തമായ പ്രതിരോധത്തിന് മുന്നിൽ പിഎസ്ജി ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ പാടുപെട്ടു. പിന്നീട്, മത്സരത്തിന്റെ 85ആം മിനിറ്റിലാണ് ഒസ്മാനെ ഡെംബലെ പിഎസ്ജിക്കായി രണ്ടാം ഗോൾ നേടിയത്. തുടർന്ന് പിഎസ്ജി വീണ്ടും രണ്ട് ഗോൾ കൂടി നേടി 4-1ന് വിജയിച്ചു.

ലിഗ് 1. ആദ്യ റൗണ്ട്

ലെ ഹാവ്രെ 1-4 പി.എസ്.ജി

0-1 – 3′ ലീ കാങ്-ഇൻ, 1-1 – 48′ ലോറിസ്, 1-2 – 85′ ജാക്‌സൺ, 1-3 – 86′ ബാർകോള, 1-4 – 90′ കോലോ മുവാനി

Leave a Comment