പിഎസ്‌ജിയുടെ വിശ്വസ്ത താരം അഷ്‌റഫ് ഹക്കീമി ക്ലബ്ബുമായി കരാർ ദീർഘിപ്പിച്ചു. നിലവിലെ കരാർ അടുത്ത സീസണിൽ അവസാനിക്കാനിരിക്കെയാണ് 2029 വരെ നീണ്ടുനിൽക്കുന്ന പുതിയ കരാറിൽ ഹക്കീമി ഒപ്പുവെച്ചിരിക്കുന്നത്.
ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് അനുസരിച്ച്, ഹക്കീമിയുടെ പ്രകടനത്തിൽ പിഎസ്‌ജി ഏറെ സംതൃപ്തരാണ്. തുടർച്ചയായ നാലാം സീസണിലും ടീമിന്റെ പ്രധാന താരമായി ഹക്കീമി തിളങ്ങിയിരുന്നു. ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും 3 അസിസ്റ്റുകളും ഹക്കീമി നേടിയിട്ടുണ്ട്.
അതേസമയം, അറ്റലാന്റ സ്റ്റാർ അഡെമോള ലുക്ക്മാനെ ടീമിലെത്തിക്കാനും പിഎസ്‌ജി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.