ലോകകപ്പ് ജേതാവും പിഎസ്ജിയുടെ താരമായിരുന്ന കിലിയൻ എംബാപ്പെ തന്റെ ലാ ലിഗാ അരങ്ങേറ്റം കുറിച്ചെങ്കിലും റയൽ മഡ്രിഡിന് വിജയം നേടാനായില്ല. ആദ്യമത്സരത്തിൽ മല്ലോർക്കയുമായി 1-1ന് സമനില വഴങ്ങി.
എംബാപ്പെ കഴിഞ്ഞ ദിവസം അറ്റ്ലാന്റയെ തോൽപ്പിച്ച് യുവേഫ സൂപ്പർ കപ്പിൽ മഡ്രിഡിനായി ഗോൾ നേടി ചാമ്പ്യന്മാരായിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഗോൾ വല കുലുക്കാൻ കഴിഞ്ഞില്ല.
പതിമൂന്നാം മിനിറ്റിൽ വിനീസിയസ് ജൂനിയറിന്റെ പാസിൽ നിന്ന് റോഡ്രിഗോ നേടിയ ഗോളിലൂടെ മഡ്രിഡ് മുന്നിലെത്തി. എന്നാൽ വെദത് മുരിഖിയുടെ ഹെഡർ ഗോളിൽ മയോർക്ക സമനില പിടിച്ചു.
Read Also: റയൽ മാഡ്രിഡ് താരം എഡർ മിലിറ്റോയെ നോട്ടമിട്ട് സൗദി ക്ലബ്ബ്!
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മഡ്രിഡിന്റെ ഫെർലാൻഡ് മെൻഡിക്ക് റെഡ് കാർഡും ലഭിച്ചു.
ഫ്രാൻസിന്റെ നായകനായ എംബാപ്പെക്ക് മത്സരത്തിൽ ഗോൾ നേടാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.
മോണാക്കോയിൽ തുടങ്ങിയ തന്റെ കരിയറിൽ ഇതാദ്യമായാണ് 25 കാരനായ ലോകകപ്പ് വിജയത്തിന് താരം ഫ്രാൻസിന് പുറത്ത് ലീഗ് മത്സരം കളിക്കുന്നത്.