എസ്പാൻയോളിനെതിരായ മത്സരത്തിൽ ഇരട്ടി തിരിച്ചടി നേരിട്ട് റയൽ മാഡ്രിഡ്. മത്സരത്തിൽ, കാർലോ അൻസലോട്ടിയുടെ ടീം എസ്പാൻയോളിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. കൂടാതെ, പ്രമുഖ സെൻട്രൽ ഡിഫൻഡർ അന്റോണിയോ റുഡിഗറിന് പരിക്കേറ്റ് പുറത്തുപോകേണ്ടിവന്നു.
31 കാരനായ ജർമ്മൻ താരത്തിന് കാൽമുട്ടിനാണ് പരിക്കേറ്റത്. 15 മിനിറ്റിനുശേഷം (അസെൻസിയോയെ പകരക്കാരനാക്കി) താരം കളം വിട്ടു.
ഈ സീസണിൽ, റയൽ മാഡ്രിഡിനായി എല്ലാ മത്സരങ്ങളിലും റുഡിഗർ 32 മത്സരങ്ങളിൽ നിന്നായി രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.
റുഡിഗറിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് ഇതുവരെ വ്യക്തമല്ല.