ഈ മാസം ലാലിഗയിൽ മികച്ച കളി കാഴ്ചവെച്ച അഞ്ച് പേരെ ഫെബ്രുവരിയിലെ ‘Player of the Month’ അവാർഡിനായി തിരഞ്ഞെടുത്തിരിക്കുന്നു. ഫെബ്രുവരി മാസത്തിലെ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ അവാർഡിനായി നാമനിർദ്ദേശം ലഭിച്ചിരിക്കുന്നത്.
അവർ ആരൊക്കെയാണെന്ന് നോക്കാം:
- കിലിയൻ എംബാപ്പെ (റയൽ മാഡ്രിഡ്): കഴിഞ്ഞ മാസം 3 കളിയിൽ നിന്ന് 2 ഗോൾ അടിച്ചു!
- പെഡ്രി (ബാഴ്സലോണ): 3 കളിയിൽ 1 ഗോളിന് വഴി ഒരുക്കി.
- ആന്റണി (റിയൽ ബെറ്റിസ്): 3 കളിയിൽ 2 ഗോളും 1 അസിസ്റ്റും നേടി.
- അന്റെ ബുഡിമിർ (ഒസാസുന): 3 കളിയിൽ 3 ഗോൾ സ്വന്തമാക്കി.
- ഒയ്ഹാൻ സാൻസെറ്റ് ( അത്‌ലറ്റിക് ക്ലബ്): 3 കളിയിൽ 5 ഗോൾ അടിച്ചു കൂട്ടി, സൂപ്പർ താരം!
അവാർഡ് ജേതാവിനെ ആരാധകരുടെ വോട്ടിംഗിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.