ബയേൺ മ്യൂണിക്കിന്റെ മിഡ്ഫീൽഡർ ലിയോൺ ഗോറെറ്റ്സ്കയുടെ ഭാവി വളരെ അനിശ്ചിതമായ സാഹചര്യത്തിലാണ്.
ക്ലബ്ബിന്റെ പുതിയ പരിശീലകനായ വിൻസെന്റ് കോംപാനിയുടെ നേതൃത്വത്തിലുള്ള കോച്ചിങ് സ്റ്റാഫ് ഗോറെറ്റ്സ്കയെ തങ്ങളുടെ പദ്ധതികളുടെ ഭാഗമായി കാണുന്നില്ലെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. തന്റെ പൊസിഷനിൽ മറ്റ് താരങ്ങളെയാണ് ക്ലബ് ഇഷ്ടപ്പെടുന്നത് എന്നും ഗോറെറ്റ്സ്കയെ അറിയിച്ചിട്ടുണ്ട്.
എന്നിരുന്നാലും, ബയേണിൽ തുടർന്ന് തന്റെ സ്ഥാനത്തിനായി പോരാടാൻ ആണ് ഗോറെറ്റ്സ്ക തീരുമാനം.
നിലവിൽ, ഗോറെറ്റ്സ്കയുടെ ഏജന്റുമാർ ക്ലബ്ബ് മാനേജ്മെന്റുമായി ചർച്ച നടത്തി വരുന്നുണ്ട്. എല്ലാവർക്കും അനുയോജ്യമായ ഒരു പരിഹാരം കണ്ടെത്താനാണ് ശ്രമം.
കൂടാതെ, ബയേൺ മ്യൂണിക്കിന്റെ ആദ്യ മത്സമായ ഡിഎഫ്ബി പോക്കലിൽ ഉൾമിനെതിരായ മത്സരത്തിൽ ഗോറെറ്റ്സ്കയെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഈ മത്സരത്തിൽ ബയേൺ 4-0ന് വിജയിച്ചിരുന്നു.
2018-ൽ ശാൽക്കെയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ബയേണിൽ എത്തിയ ഗോറെറ്റ്സ്ക, കഴിഞ്ഞ സീസണിൽ ബുണ്ടസ്ലീഗയിൽ 30 മത്സരങ്ങളിൽ നിന്ന് 6 ഗോളും 9 അസിസ്റ്റും നൽകി. മൊത്തത്തിൽ ബയേണിനായി 221 മത്സരങ്ങളിൽ 40 ഗോളും 46 അസിസ്റ്റും നൽകി.
ജർമ്മനി ദേശീയ ടീമിന്റെ യൂറോ 2024 ടീമിൽ നിന്നും ഗോറെറ്റ്സ്ക അപ്രതീക്ഷിതമായി ഒഴിവാക്കപ്പെട്ടിരുന്നു.