ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2024-25 സീസണിലേക്ക് മൊഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ് (MSC) പുതിയ അംഗമായി ചേരും. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ക്ലബുകളിൽ ഒന്നായ മൊഹമ്മദൻസ് എസ്‌സി, ഇന്ത്യൻ ഫുട്ബോളിന്റെ മുൻനിര ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കും. ഇതോടെ, ISL-ലെ ക്ലബ്ബുകളുടെ എണ്ണം 13 ആകും. 2023-24 ഐ-ലീഗ് ടൈറ്റിൽ നേടിയതിനെ തുടർന്നാണ് മൊഹമ്മദൻസിന് ഈ പ്രമോഷൻ ലഭിക്കുന്നത്. പഞ്ചാബ് എഫ്‌സിക്ക് ശേഷം ISL-ലേക്ക് പ്രമോഷൻ നേടുന്ന രണ്ടാമത്തെ ക്ലബ്ബാണ് മൊഹമ്മഡൻ എസ്‌സി.
A New Era Begins! ⚫⚪
— Mohammedan SC (@MohammedanSC) August 24, 2024
From the heart of Kolkata to the grand stage of the @IndSuperLeague, we’ve come a long way together! 🏆✨ With 133 years of rich history, passion, and unwavering support, Mohammedan Sporting Club is ready to write the next chapter.
#MohammedanInISL pic.twitter.com/ja1mXk7L66
1891-ൽ ആരംഭിച്ച മൊഹമ്മദൻ സ്പോർട്ടിംഗ് ക്ലബ് വെസ്റ്റ് ബംഗാളിലെ കൊൽക്കത്ത ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ കൊൽക്കത്ത ആസ്ഥാനമാകുന്ന ക്ലബുകളുടെ എണ്ണം മൂന്നാകും.
സെപ്റ്റംബർ രണ്ടാം വാരമാണ് ഐ എസ് എൽ ആരംഭിക്കുന്നത്. സീസണിലെ ഫിക്സ്ചറുകൾ ഉടൻ പുറത്ത് വിടും.