കേരള ബ്ലാസ്റ്റേഴ്സ് എഫ്സി യുവതാരം സാഗോൾസെം ബികാഷ് സിംഗ് സ്വന്തമാക്കാൻ നാല് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകൾ രംഗത്ത്. പ്രതിഭയുള്ള കളിക്കാരെ കണ്ടെത്തി വളർത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‌മെൻ്റിൻ്റെ നയത്തിൻ്റെ ഭാഗമായി അവസരങ്ങൾ ലഭിച്ച താരമാണ് ഈ മിഡ്ഫീൽഡർ.
മുൻപ് ലോണിൽ മുഹമ്മദൻ എസ്‌സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ബികാഷ് സിംഗിനെ ടീമിലെത്തിക്കാൻ എഫ്സി ഗോവ, ബംഗളൂരു എഫ്സി, മുഹമ്മദൻ എസ്‌സി, ഹൈദരാബാദ് എഫ്സി എന്നീ ക്ലബ്ബുകളാണ് ഇപ്പോൾ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
വിശ്വസനീയമായ റിപ്പോർട്ടുകൾ പ്രകാരം ഈ നാല് ക്ലബ്ബുകളും താരവുമായി ചർച്ചകൾ ആരംഭിച്ചതായാണ് സൂചന. കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ബികാഷ് സിംഗ് പുതിയ ക്ലബ്ബിൽ ചേരുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകും.
advertisement