ഇന്ത്യൻ U-17 ഫുട്ബോൾ ടീം സെപ്തംബറിലെ SAFF U-17 ചാമ്പ്യൻഷിപ്പിനും ഒക്ടോബറിലെ AFC U-17 ഏഷ്യൻ കപ്പ് ക്വാളിഫയറുകൾക്കുമായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഇന്തോനേഷ്യ U-17 ടീമുമായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും. ഓഗസ്റ്റ് 25, 27 തീയതികളിൽ ബാലിയിലെ കാപ്റ്റൻ ഇ വയൻ ദിപ്ത സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
ഇന്ത്യൻ U-17 ടീമിന്റെ കോച്ച് ഇഷ്ഫാഖ് അഹമ്മദ് 24 അംഗ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂട്ടാനിൽ നടക്കുന്ന SAFF ചാമ്പ്യൻഷിപ്പിലും തായ്‌ലൻഡിലെ ഏഷ്യൻ കപ്പ് ക്വാളിഫയറിലും മികച്ച പ്രകടനം കാഴ്ചവെച്ച് യോഗ്യത നേടുകയാണ് ലക്ഷ്യം.
തായ്‌ലൻഡ്, ബ്രൂണൈ, തുർക്മെനിസ്ഥാൻ എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ ടീമുകൾ. പത്ത് ഗ്രൂപ്പ് വിന്നേഴ്‌സും മികച്ച അഞ്ചു രണ്ടാം സ്ഥാനം നേടിയ ടീമുകൾ അടുത്ത വർഷം സൗദി അറേബ്യയിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും.