അപൂർവ്വ ദൃശ്യത്തിന് സാക്ഷിയായി കൊൽക്കത്ത: ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ആരാധകർ ഒന്നിച്ചു

കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഭവത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ ആരാധകർ. ഞായറാഴ്ച വൈകുന്നേരം കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന് സമീപം ഒത്തുകൂടിയ ആയിരക്കണക്കിന് ആരാധകർ ഒറ്റക്കെട്ടായി നീതിക്കുവേണ്ടി ശബ്ദിച്ചു.

കലാപഭീതിയെ തുടർന്ന് ഡ്യൂറൻഡ് കപ്പ് കൊൽക്കത്ത ഡർബി റദ്ദാക്കിയിരുന്നു. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നീ രണ്ട് ഏറ്റവും വലിയ ക്ലബ്ബുകളുടെ ആരാധകർ തമ്മിലുള്ള പരസ്പര പിന്തുണ അപൂർവ്വ ദൃശ്യമായിരുന്നു. മുഹമ്മദൻ എസ്‌സി ആരാധകരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട് കല്യാൺ ചൗബേ, മോഹൻ ബഗാൻ താരം സുബാഷിഷ് ബോസ്, നടൻ ഉഷാസി ചക്രബർത്തി, നാടകപ്രവർത്തകൻ സൗരവ് പാലോധിയും പ്രതിഷേധക്കാരുടെ മുന്നണിയിലുണ്ടായിരുന്നു.

Also Read: ഡ്യൂറൻഡ് കപ്പ്: കൊൽക്കത്ത ഡർബി റദ്ദാക്കി

എം ബൈപാസിൽ വ്യാപക പ്രതിഷേധം ഉണ്ടായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്തു. പൊലീസ് നാലു മുതൽ രാത്രി പന്ത്രണ്ട് വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചതിന് ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

“ഞങ്ങൾ ഈ ഞെട്ടിക്കുന്ന സംഭവത്തിൽ പ്രതിഷേധിക്കുകയാണ്. സ്ത്രീ സുരക്ഷ ഭീഷണിയിലാകുമ്പോൾ എല്ലാം സുഗമമായി നടക്കില്ല,” സൗരവ് പാലോധി പറഞ്ഞു. ഡെർബി മത്സരത്തിൽ അക്രമം ഉണ്ടാകുമെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മത്സരം റദ്ദാക്കിയതെന്ന് പൊലീസ് പറഞ്ഞു. 63000 ആരാധകർ എത്തുമെന്നായിരുന്നു പ്രതീക്ഷ.

ആർജി കാർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറാണ് ബലാത്സംഭവത്തിന് ഇരയായത്. ഓഗസ്റ്റ് 15ന് നടന്ന പ്രതിഷേധത്തിനിടെ ആശുപത്രിയിൽ അക്രമം ഉണ്ടായിരുന്നു.

Leave a Comment