ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ലീ​ഗ്; ഗോകുലം കേരളക്ക് ജയം

മ​ഞ്ചേ​രി: ക്യാ​പ്റ്റ​ൻ മു​ന്നി​ൽ നി​ന്ന് ന​യി​ച്ചു, ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ലീ​ഗി​ൽ ഐ​സ്വാ​ൾ എ​ഫ്‌.​സി​ക്കെ​തി​രെ ഗോ​കു​ലം കേ​ര​ള​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. സ്വ​ന്തം ത​ട്ട​ക​മാ​യ പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ 4-2നാ​ണ് എ​തി​രാ​ളി​ക​ളെ ത​ക​ർ​ത്ത​ത്. ക്യാ​പ്റ്റ​ൻ രാ​ഹു​ൽ രാ​ജു (2, 97), ത്രി​ജോ​യ് (4), താ​ബി​സോ (32) എ​ന്നി​വ​ർ ഗോ​കു​ല​ത്തി​നാ​യി വ​ല കു​ലു​ക്കി. മാ​ൽ സം​സു ആ​ലാ (88), സോ​മു​ആ​ങ്സാ​ങ്ക (89) എ​ന്നി​വ​ർ ഐ​സ്വാ​ളി​നാ​യി ഗോ​ളു​ക​ൾ നേ​ടി. ലീ​ഗ് ഘ​ട്ട​ത്തി​ലെ ആ​ദ്യ ഫി​ക്സ്ച​റി​ലെ അ​വ​സാ​ന ഹോം ​മ​ത്സ​ര​മാ​യി​രു​ന്നു പ​യ്യ​നാ​ട്ട് ന​ട​ന്ന​ത്. ഐ​സ്വാ​ളി​നെ​തി​രെ നേ​ടി​യ വി​ജ​യ​ത്തോ​ടെ ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട് വീ​തം വി​ജ​യ​വും തോ​ൽ​വി​യും സ​മ​നി​ല​യു​മാ​യി എ​ട്ട് പോ​യ​ന്റു​മാ​യി ആ​റാം സ്ഥ​ത്തേ​ക്കെ​ത്താ​ൻ ടീ​മി​നാ​യി.

ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി തു​ട​ങ്ങി​യ ഗോ​കു​ല​ത്തി​ന് വേ​ണ്ടി ര​ണ്ടാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ രാ​ഹു​ൽ രാ​ജു​വാ​ണ് ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. അ​സി​സ്റ്റ് ന​ൽ​കി​യ​ത് ത്രി​ജോ​യ്. നാ​ലാം മി​നി​റ്റി​ൽ രാ​ഹു​ൽ ന​ൽ​കി​യ പ​ന്ത് ത്രി​ജോ​യ് ത​ന്നെ ഗോ​ൾ ആ​ക്കി ടീ​മി​നെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. ഐ​സ്വാ​ളി​നെ തീ​ർ​ത്തും നി​ഷ് പ്ര​ഭ​രാ​ക്കി​യ ഗോ​കു​ല​ത്തി​ന്റെ മി​ക​ച്ച ആ​ക്ര​മ​ണ​മാ​ണ് ആ​ദ്യ പ​കു​തി​യി​ൽ ക​ണ്ട​ത്. 32 ാം മി​നി​റ്റി​ൽ വി​ദേ​ശ താ​രം ബ്രൗ​ൺ മോ​സ​സ് ന​ൽ​കി​യ പ​ന്ത് ഹെ​ഡ് ചെ​യ്ത് താ​ബി സോ ​സ്കോ​ർ 3-0 ആ​ക്കി. പ്ര​തി​രോ​ധ​ത്തി​ൽ വി​ദേ​ശ താ​രം ബൗ​ബ​യും സ​ഹ​താ​ര​ങ്ങ​ൾ ന​ട​ത്തി​യ പ്ര​ക​ട​നം ആ​ദ്യ പ​കു​തി​യി​ൽ ഗോ​കു​ല​ത്തി​ന്റെ വ​ല കു​ലു​ങ്ങി​യി​ല്ല.

ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ അ​ടി​ച്ചു​കൂ​ട്ടാ​ൻ അ​വ​സ​ര​ങ്ങ​ളേ​റെ കി​ട്ടി​യെ​ങ്കി​ലും ഗോ​കു​ല​ത്തി​ന് ല​ക്ഷ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. 88, 89 മി​നി​റ്റു​ക​ളി​ൽ മാ​ൽ​സം​സു​ആ​ലാ​യും സോ​മു​ആ​ങ്സാ​ങ്ക​യും ഐ​സ്വാ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി. ഗോ​ൾ കീ​പ്പ​ർ​ക്ക് ബോ​ൾ ജ​ഡ്ജ് ചെ​യ്യു​ന്ന​തി​ൽ വ​ന്ന പി​ഴ​വാ​ണ് ആ​ദ്യ ഗോ​ളി​ന് വ​ഴി​വെ​ച്ച​തെ​ങ്കി​ലും ര​ണ്ടാം ഗോ​ൾ ഡി​ഫെ​ൻ​ഡേ​ഴ്സി​ന് വ​ന്ന പി​ഴ​വാ​ണ്. അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ ക​ണ്ട​ത്തി​യ ഗോ​ളു​ക​ൾ ഗോ​കു​ല​ത്തെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യെ​ങ്കി​ലും രാ​ഹു​ൽ രാ​ജു (90+7 ) ത​ന്റെ ര​ണ്ടാ​മ​ത്തെ​യും ടീ​മി​ന്റെ നാ​ലാ​മ​ത്തെ​യും ഗോ​ൾ നേ​ടി. ലീ​ഗി​ൽ ശേ​ഷി​ക്കു​ന്ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ഗോ​കു​ല​ത്തി​ന് എ​വേ ആ​ണ്. ഏ​പ്രി​ൽ ഏ​ഴി​ന് ടീം ​രാ​ജ​സ്ഥാ​ൻ എ​ഫ്.​സി​യെ നേ​രി​ടും. ശേ​ഷ​മു​ള്ള സ്ഥാ​നം അ​നു​സ​രി​ച്ചാ​വും സൂ​പ്പ​ർ സി​ക്‌​സി​ൽ ടീം ​ക​ളി​ക്കു​ക. അ​തി​നാ​ൽ അ​ടു​ത്ത മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ടീ​മി​ന് നി​ർ​ണാ​യ​ക​മാ​ണ്.



© Madhyamam