മാഞ്ചസ്റ്റർ സിറ്റിയുടെ ഭാവി പരിശീലകനാകാൻ കോമ്പനിക്ക് യോഗ്യതയുണ്ടെന്ന് ഗ്വാർഡിയോള


ബയേൺ മ്യൂണിക്കിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം വിൻസന്റ് കോമ്പനി ഭാവിയിൽ തന്റെ പിൻഗാമിയായി എത്തുമെന്ന് പെപ് ഗ്വാർഡിയോള. ബേൺലിയുമായുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ക്യാപ്റ്റന്റെ അതിവേഗത്തിലുള്ള വളർച്ചയെ അഭിനന്ദിച്ച ഗ്വാർഡിയോള, കോമ്പനി ഇതിനകം തുടർച്ചയായി ബുണ്ടസ്ലിഗ കിരീടങ്ങൾ നേടുകയും ബയേണിനെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെത്തിക്കുകയും ചെയ്ത കാര്യം ചൂണ്ടിക്കാട്ടി.

“ഈ മനുഷ്യൻ വൈകാതെ തന്നെ ഒരു മാനേജർ ആകുമെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാണ്,” ഗ്വാർഡിയോള പറഞ്ഞു. “മികച്ച രീതിയിലുള്ളതും രസകരവുമായ ഫുട്ബോൾ ആണ് അവർ കാഴ്ചവെക്കുന്നത്. ധാരാളം ഗോളുകളും മികച്ച നീക്കങ്ങളും അവരുടെ കളികളിൽ കാണാം. മാഞ്ചസ്റ്റർ സിറ്റി എപ്പോഴും അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഞങ്ങളുടെ വഴികൾ വീണ്ടും കൂട്ടിമുട്ടുമെന്ന് ഞാൻ കരുതുന്നു.”

നിലവിൽ ജർമ്മനിയിലെ തന്റെ ദൗത്യത്തിലാണ് കോമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും, ഭാവിയിൽ അദ്ദേഹം സിറ്റിയിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ഗ്വാർഡിയോളയുടെ വിശ്വാസം.

ഇത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിമയുള്ള കോമ്പനി, ബേൺലിയിൽ നിന്ന് ബയേണിലെത്തിയ ശേഷം ടീമിനെ കരുത്തുറ്റ ശക്തിയായി മാറ്റിയിരിക്കുകയാണ്. നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് കോമ്പനിയുടെ കീഴിൽ ബയേൺ 2025/26 സീസണിലെ ബുണ്ടസ്ലിഗ കിരീടം സ്വന്തമാക്കിയത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ടീമെന്ന ലീഗ് റെക്കോർഡും ഇവർ തകർത്തു.

ബയേൺ മ്യൂണിക്കിൽ അവിശ്വസനീയമായ കുതിപ്പാണ് കോമ്പനി നടത്തുന്നത്. 34 മത്സരങ്ങളിൽ നിന്ന് 25 വിജയങ്ങൾ സ്വന്തമാക്കി 2024/25 സീസണിലെ കിരീടം നേടിയ കോമ്പനി, ഈ സീസണിലും ആ മികവ് ആവർത്തിച്ചു. നിലവിൽ 109 ഗോളുകളുമായി ബുണ്ടസ്ലിഗയിൽ ഒരു സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ബയേണിന്റെ പേരിലാണ്. എല്ലാ ടൂർണമെന്റുകളിലുമായി 43 മത്സരങ്ങളിൽ നിന്ന് 51 ഗോളുകൾ നേടിയ ഹാരി കെയ്‌നാണ് കോമ്പനിയുടെ തന്ത്രങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

Pep Guardiola has tipped club legend Vincent Kompany to eventually succeed him at Manchester City, following the Belgian’s record-breaking success at Bayern Munich. Speaking ahead of City’s trip to Burnley, Guardiola hailed his former captain’s rapid rise, noting that Kompany has already secured back-to-back Bundesliga titles and led Bayern to the Champions League semi-finals this season.

“I said a long time ago—that guy will be the manager sooner or later,” Guardiola stated. “They show high-quality, entertaining football with a lot of goals and actions. I’m pretty sure Manchester will be in his heart, and hopefully the path will cross at a certain point in his life.”

While Pep acknowledged Kompany is currently committed to his project in Germany, he remains convinced a homecoming is “written in the stars.”

Kompany, whose statue stands outside the Etihad, has transformed Bayern into a dominant force since joining from Burnley. His side recently clinched the 2025/26 Bundesliga title with four games to spare, shattering the league record for goals in a single campaign.

Vincent Kompany has been unstoppable at Bayern Munich, recording 25 wins in 34 matches to secure the 2024/25 title and following it up with another dominant league crown this season. His Bayern side currently holds the Bundesliga record for goals in a season with 109, spearheaded by Harry Kane’s 51 goals in 43 games across all competitions.

© Madhyamam